Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : job vacancy

ലാബ് ടെക്‌നിഷ്യൻ ഗ്രേഡ്-2 നിയമനം

സർക്കാർ ആയൂർവേദ കോളേജ് കാര്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യൻ ഗ്രേഡ്-2 തസ്തികയിൽ നിയമനം നടത്തുന്നതിന് ജൂലൈ 6ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ സയൻസ് ഐച്ഛികവിഷയമായി എടുത്ത് പ്ലസ് ടു/തത്തുല്യ യോഗ്യതാ പരീക്ഷ പാസ്സായിരിക്കണം, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി കോഴ്‌സ് അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യതയോ ഉണ്ടാവണം. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം, സർക്കാർ ആയൂർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

sameeksha-malabarinews

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സി.എഫ്.സി ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട് പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. യോഗ്യതയുള്ളവര്‍ ജൂലൈ 14നകം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0483 2734909.

അധ്യാപക നിയമനം

ഇരുമ്പുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി കോമേഴ്‌സ് അതിഥി അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂണ്‍ 30ന് രാവിലെ  11 ന് അസല്‍   സര്‍ട്ടിഫിക്കറ്റുമായി  എത്തണം. ഫോണ്‍:   9847695383.

അരിമ്പ്ര ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി സീനിയര്‍ മാത്‌സ്, പൊളിറ്റിക്‌സ്, ജൂനിയര്‍ സുവോളജി, ഉറുദു, സോഷ്യോളജി എന്നീ തസ്തികകളില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ജൂണ്‍ 30ന് രാവിലെ 10ന് ഹയര്‍സെക്കന്‍ഡറി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 9946429265.

ട്യൂട്ടര്‍ നിയമനം

നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മൂക്കുതല പ്രീ-മെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനായി ട്യൂട്ടര്‍മാരെ നിയമിക്കുന്നതിനുള്ള  കൂടിക്കാഴ്ച ജൂലൈ ഒന്നിന് രാവിലെ 10.30ന് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. അപേക്ഷിച്ചിട്ടുള്ള എല്ലാവരും അസല്‍ രേഖകള്‍ സഹിതം എത്തണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!