Section

malabari-logo-mobile

സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലവസരം

HIGHLIGHTS : ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്ത...

ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു.

ഒഴിവുകള്‍- ഹോം സെയില്‍സ് ഓഫീസര്‍ (യോഗ്യത : പ്ലസ് ടു/ ബിരുദം), ജിയോ മാര്‍ട്ട് ഡിജിറ്റല്‍ ഓഫീസര്‍, ഫാര്‍മസി അസിസ്റ്റന്റ് (യോഗ്യത : ബിരുദം), ഫാര്‍മസിസ്റ്റ് (യോഗ്യത : ഡി.ഫാം / ബി ഫാം), ജിയോ ഫൈബര്‍ എഞ്ചിനിയര്‍ (യോഗ്യത : ഡിപ്ലോമ / ഐ.ടി.ഐ ഇലക്ട്രോണിക്‌സ് / ഇലക്ട്രിക്കല്‍), കളക്ഷന്‍ എക്‌സിക്യൂട്ടീവ് (യോഗ്യത : പ്ലസ് ടു) എച്ച്.ആര്‍ എക്‌സിക്യൂട്ടീവ് (യോഗ്യത : എം.ബി.എ), സിവില്‍ എഞ്ചിനിയര്‍ (യോഗ്യത : ബി.ടെക്. സിവില്‍), ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ (യോഗ്യത : ബി.ടെക്. ഇലക്ട്രിക്കല്‍), ഇലക്ട്രീഷ്യന്‍ (യോഗ്യത :ഐ.ടി.ഐ. ഇലക്ട്രിക്കല്‍).

sameeksha-malabarinews

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍: 0495 2370176.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!