തൊഴിലവസരങ്ങള്‍

കോളേജ് സൈക്കോളജിസ്റ്റ് ഒഴിവ്

ജീവനി കോളേജ് മെന്റൽ ഹെൽത്ത് അവെയർനെസ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവുണ്ട്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെയ് 23 ന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://govtcollegetly.ac.in/. ഫോൺ: 9188900210.

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ജൂൺ 30 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയായ ഡിസൈൻ ആൻഡ് കോൺഡക്ട് ഓഫ് ഫോറസ്ട്രി ട്രെയിനിംഗ് പ്രോഗ്രാംസിൽ പ്രോജക്ട് ഫെല്ലോ താൽക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂൺ 2 ന് രാവിലെ 10 ന്  കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു.

 

സൗണ്ട് എൻജിനിയർ താൽക്കാലിക ഒഴിവ്

സംസ്ഥാനത്തെ ഒരു സർക്കാർ കോളേജിൽ സൗണ്ട് എനജിനിയർ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 18-41 വയസ് (01.01.2025 ന് 41 വയസ് കവിയാൻ പാടില്ല). സൗണ്ട് എൻജിനിയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും റെക്കോഡിങ് സ്റ്റുഡിയോയിൽ ഒരു വർഷം പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 24 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

 

ഫീഡ് അനലിസ്റ്റ് ഒഴിവ്

സസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫീഡ് അനലിസ്റ്റ് തസ്തികയിൽ ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 18-41 വയസ് (01.01.2025 ന് 41 വയസ് കവിയാൻ പാടില്ല). വെറ്ററിനറി സയൻസ്/ ബയോ കെമിസ്ട്രി/ കെമിസ്ട്രി/ അനിമൽ ന്യൂട്രീഷ്യൻ ഡിഗ്രി/ കേന്ദ്രസർക്കാർ/ കാർഷിക സർവകലാശാല എന്നിവയിൽ നിന്നും ഫീഡ് അനാലിസിസ് കോഴ്സ് പൂർത്തിയാക്കിയിട്ടുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 24 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top