തൊഴിലവസരങ്ങൾ

HIGHLIGHTS : Job opportunities

malabarinews

ട്യൂട്ടര്‍ നിയമനം

sameeksha

തച്ചിങ്ങനാടം ഗവ.പ്രി-മെട്രിക് ഹോസ്റ്റലിലെ ഹൈസ്‌കൂള്‍ വിഭാഗത്തിലെ വിദ്യാത്ഥികള്‍ക്ക് ഇംഗ്ലീഷ്, കണക്ക്, നാച്ച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹിന്ദി എന്നീ വിഷയങ്ങള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനായി ട്യൂട്ടര്‍മാരെ നിയമിക്കുന്നു. പ്രതിമാസം 6000 രൂപ ഹോണറേറിയം വ്യവസ്ഥയിലാണ് നിയമനം.
യു.പി.വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിനായി പ്രതിമാസം 4500 രൂപയാണ് ഹോണറേറിയം.താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 30തിന് വൈകീട്ട് അഞ്ചിന് മുന്‍പായി പെരിന്തല്‍മണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷകള്‍ നല്‍കണം.
ഫോണ്‍: 8547630139,9495675595.

ട്യൂഷന്‍ അധ്യാപക നിയമനം

നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മൂക്കുതല ഗവണ്‍മെന്റ് പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് 2025-2026 അധ്യയന വര്‍ഷത്തില്‍ ട്യൂഷന്‍ നല്‍കുന്നതിനായി അര്‍ഹരായ അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്കായി ഓരോ അധ്യാപകരെയും യുപി വിഭാഗത്തില്‍ മൂന്ന് അധ്യാപകരെയുമാണ് നിയമിക്കുന്നത്. ഹൈസ്‌ക്കൂള്‍ അധ്യാപകര്‍ക്ക് 6,000, യുപി അധ്യാപകര്‍ക്ക് 4,500 എന്നിങ്ങനെയാണ് ഹോണറേറിയം നല്‍കുന്നത്. ബിരുദവും ബിഎഡ്/ടിടിസി(ഡി.എല്‍എഡ്) യോഗ്യതയുള്ള പെരുമ്പടപ്പ് ബ്ലോക്ക് പരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം പെരുമ്പടപ്പ് ബ്ലോക്ക് പട്ടികജാതി ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. അവസാന തീയതി ഏപ്രില്‍ 30. ഫോണ്‍: 7012517764, 9188920074.

 

വാക് ഇന്‍ ഇന്റര്‍വ്യൂ

കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന സുരക്ഷാ പ്രോജക്ടില്‍ കൗണ്‍സിലര്‍ തസ്തികയിലേയ്ക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എം.എസ്.ഡബ്ളിയു അല്ലെങ്കില്‍ സൈക്കോളജിയിലോ സോഷ്യോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത.പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഏപ്രില്‍ 22 ന് രാവിലെ 10.30 തിന് ജില്ലാ പഞ്ചായത്ത് ഭവനില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍: 8078018652.

ഓവര്‍സിയര്‍ നിയമനം

മമ്പാട് ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ തേര്‍ഡ് ഗ്രേഡ് ഓവര്‍സിയറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനീയറിംഗില്‍ ഐടിഐ / ഡിപ്ലോമ/ ബിടെക് എന്നിവയാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 25. ഫോണ്‍ : 04931 200260.

പാലിയേറ്റീവ് നഴ്സ് ഒഴിവ്

കാവനൂര്‍ ഗ്രാമ പഞ്ചായത്ത് പരിരക്ഷ പദ്ധതിയില്‍ പാലിയേറ്റീവ് നഴ്സ് തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. എഎന്‍എം/ജെപിഎച്ച്എന്‍ പാസായ മൂന്ന് മാസത്തെ ബിസിസിപിഎന്‍/ സിസിസിപിഎഎന്‍ പരിശീലനം അല്ലെങ്കില്‍ ജി.എന്‍.എം/ ബി.എസ്.സി നഴ്സിംഗ്, പാലിയേറ്റീവ് നഴ്സിംഗില്‍ ബേസിക് സര്‍ട്ടിഫിക്കറ്റ് (ബി.സി.സി.പി.എന്‍) എന്നീ യോഗ്യതകളുള്ള 40 വയസ്സ് തികയാത്തവര്‍ക്ക് കൂടികാഴ്ചയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഏപ്രില്‍ 22ന് രാവിലെ 11ന് കാവനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍ 0483 2959021.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!