തൊഴിലവസരങ്ങൾ

ട്രേഡ്സ്മാന്‍ ഒഴിവ്

മഞ്ചേരി ഗവ. പോളിടെക്നിക് കോളേജില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് ബ്രാഞ്ചിലെ ട്രേഡ്സ്മാന്‍ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 15ന് രാവിലെ 9.30ന് കോളേജില്‍ വച്ച് നടക്കുന്ന എഴുത്ത് പരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തില്‍ ഐ ടി ഐ/വി എച്ച് എസ് ഇ/ടി എച്ച് എസ് എല്‍ സി യുള്ളവര്‍ക്ക് അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.gptcmanjeri.in, ഫോണ്‍: 0483 2763550.
ഫിഷറീസ് വകുപ്പില്‍ മിഷന്‍ കോര്‍ഡിനേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പിന് കീഴിലെ സാഫില്‍ (സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍ വുമണ്‍) ദിവസ വേതനാടിസ്ഥാനത്തില്‍ മിഷന്‍ കോര്‍ഡിനേറ്ററെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 12 ന് നടക്കും.
രാവിലെ 11 നും ഉച്ചക്ക് ഒന്നിനുമുള്ളില്‍ മലപ്പുറം ഉണ്ണിയാലുള്ള ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററിലാണ് അഭിമുഖം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. എം എസ് ഡബ്ലിയു/എം ബി എ മാര്‍ക്കറ്റിംഗ് എന്നിവ അഭികാമ്യം. താത്പര്യമുള്ളവര്‍  അഭിമുഖത്തിന് ഹാജരാകണം.
 
ലീഗല്‍ കൗണ്‍സലറെ ആവശ്യമുണ്ട്

വനിത ശിശു വികസന വകുപ്പിന് കീഴില്‍ മലപ്പുറം മൈലപ്പുറം കിളിയമണ്ണില്‍ ക്വാര്‍ട്ടേഴ്സില്‍ എം.ഈ.ടി. നടത്തുന്ന സര്‍വീസ് പ്രൊവൈഡിങ് സെന്ററിലേക്ക് മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ലീഗല്‍ കൗണ്‍സലറെ ആവശ്യമുണ്ട്. നിയമ ബിരുദവും സ്ത്രീ പക്ഷ കാഴ്ചപ്പാടുമുള്ള മലപ്പുറം നഗരസഭ പരിധിയില്‍ താമസിക്കുന്ന വനിതകള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 13നകം അപേക്ഷ  metcalicut@gmail.com എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍:8714273365.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
error: Content is protected !!
Scroll to Top