HIGHLIGHTS : Job opportunities

അധ്യാപക നിയമനം
കടുങ്ങപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം നടത്തുന്നു. എച്ച്.എസ് എസ് ടി സോഷ്യോളജി (സീനിയർ), എക്കണോമിക്‌സ്( സീനിയർ, ഒഴിവ് -രണ്ട്) ഇംഗ്ലീഷ് (സീനിയർ-ഒഴിവ് ഒന്ന്, ജൂനിയർ-ഒഴിവ് ഒന്ന്) എന്നീ തസ്തികയിലേക്കുള്ള അഭിമുഖം മെയ് 21 രാവിലെ 10നും ഹിസ്റ്ററി(സീനിയർ), കോമേഴ്‌സ് (സീനിയർ-ഒഴിവ് ഒന്ന്, ജൂനിയർ-ഒഴിവ് ഒന്ന്), കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ജൂനിയർ-ഒഴിവ് ഒന്ന്), കെമിസ്ട്രി (ജൂനിയർ-ഒഴിവ് ഒന്ന്) എന്നീ തസ്തികകളിലേക്ക് അന്നേദിവസം ഉച്ചയ്ക്ക് ഒന്നിനും നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റും പകർപ്പുമായി സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ: 04933 256126.
അധ്യാപക നിയമനം
ഇരുമ്പുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇംഗ്ലീഷ്, സോഷ്യോളജി, അറബിക്, എക്കണോമിക്‌സ്, കോമേഴ്‌സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ബോട്ടണി, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നീ വിഷയങ്ങളിൽ എച്ച് എസ്.എസ്.ടി/എച്ച്.എസ്.എസ് – ജൂനിയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി മെയ് 21ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 04832730734.

വേങ്ങര ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. മെയ് 20 ന് രാവിലെ 10 ന് ഇംഗ്ലീഷ്, ഹിസ്റ്ററി, ഉച്ചയ്ക്ക് രണ്ടിന് ഇക്കണോമിക്സ്, ജ്യോഗ്രഫി, മെയ് 21 ന് രാവിലെ 10 ന് അറബിക്, കോമേഴ്സ്, ഉച്ചയ്ക്ക് രണ്ടിന് പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിങ്ങനെ കൂടിക്കാഴ്ച നടക്കും. ഫോൺ: 9895408950.

ജൂനിയർ റെസിഡന്റ്‌സ് നിയമനം
മഞ്ചേരി മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുള്ള ജൂനിയർ റസിഡന്റ് (എം.ബി.ബി.എസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്ക് പ്രതിമാസം 52,000 രൂപ നിരക്കിൽ നിയമനം നടത്തും. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 24 വൈകീട്ട് അഞ്ച്. താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ hresttgmcm@gmail.com എന്ന ഇ-മെയിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ സഹിതം അയക്കണം. ഫോൺ: 0483 2764056.

ഡോക്ടർ നിയമനം
പൊന്നാനി ഈഴുവത്തിരുത്തി കുടുംബാരോഗ്യകേന്ദ്രത്തിലെ എൽ.എസ്.ജി.ഡി. മുഖേന നടത്തുന്ന സായാഹ്ന ഒ.പിയിലേയ്ക്ക് ഡോക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും (ടി.സി.എം.സി രജിസ്‌ട്രേഷൻ, എം.ബി.ബി.എസ്, ആദാർ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് സഹിതം മെയ് 22ന് രാവിലെ പത്തിന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

സൈക്കോളജിസ്റ്റ് നിയമനം
മങ്കട ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ‘ജീവനി മെന്റല്‍ വെല്‍ബിയിങ്’ എന്ന പദ്ധതിയുടെ ഭാഗമായി താല്‍ക്കാലികമായി സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ മെയ് 22ന് ഉച്ചയ്ക്ക് രണ്ടിന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പതിപ്പ് സഹിതം കൂടിക്കാഴ്ചയ്ക്കായി കോളേജില്‍ എത്തണം. ഫോണ്‍: 04933202135.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക