തൊഴിലവസരങ്ങൾ

ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് നിയമനം
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ ആരംഭിക്കാനിരിക്കുന്ന കുറുവ ഗ്രാമപഞ്ചായത്തിലെ ചട്ടിപ്പറമ്പ് റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികയില്‍ നിയമനം നടത്തുന്നു. ഫ്രണ്ട് ഓഫീസ് സ്റ്റാഫിന് കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. പത്താംതരം വരെ യോഗ്യതയുള്ള കായികക്ഷമതയുള്ളവര്‍ക്ക് ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 17ന് ചട്ടിപ്പറമ്പ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.  ഫ്രണ്ട് ഓഫീസ് തസ്തികയിലേക്ക് രാവിലെ 10.30 മുതല്‍ 12.30 വരെയും ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് നാല് വരെയുമാണ് അഭിമുഖം. ഫോണ്‍: 9747994000.

സൈക്കോളജിസ്റ്റ് നിയമനം
മങ്കട ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ‘ജീവനി മെന്റല്‍ വെല്‍ബിയിങ്’ എന്ന പദ്ധതിയുടെ ഭാഗമായി താല്‍ക്കാലികമായി സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ മെയ് 22ന് ഉച്ചയ്ക്ക് രണ്ടിന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പതിപ്പ് സഹിതം കൂടിക്കാഴ്ചയ്ക്കായി കോളേജില്‍ എത്തണം. ഫോണ്‍: 04933202135

അധ്യാപക നിയമനം
കടുങ്ങപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം നടത്തുന്നു. എച്ച്.എസ് എസ് ടി സോഷ്യോളജി (സീനിയർ), എക്കണോമിക്‌സ്( സീനിയർ, ഒഴിവ് -രണ്ട്) ഇംഗ്ലീഷ് (സീനിയർ-ഒഴിവ് ഒന്ന്, ജൂനിയർ-ഒഴിവ് ഒന്ന്) എന്നീ തസ്തികയിലേക്കുള്ള അഭിമുഖം മെയ് 21 രാവിലെ 10നും ഹിസ്റ്ററി(സീനിയർ), കോമേഴ്‌സ് (സീനിയർ-ഒഴിവ് ഒന്ന്, ജൂനിയർ-ഒഴിവ് ഒന്ന്), കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ജൂനിയർ-ഒഴിവ് ഒന്ന്), കെമിസ്ട്രി (ജൂനിയർ-ഒഴിവ് ഒന്ന്) എന്നീ തസ്തികകളിലേക്ക് അന്നേദിവസം ഉച്ചയ്ക്ക് ഒന്നിനും നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റും പകർപ്പുമായി സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ: 04933 256126.

സൈക്കോളജിസ്റ്റ് നിയമനം
മലപ്പുറം സർക്കാർ വനിതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ‘ജീവനി മെന്റൽ വെൽബിങ് പ്രോഗ്രാമിന്റെ ഭാഗമായി 2025-26 വർഷത്തേക്ക് കോളേജ് സൈക്കോളജിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. സൈക്കോളജിയിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ  സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം. യോഗ്യമായ ഉദ്യോഗാർത്ഥികൾ മെയ് 19ന് രാവിലെ പത്തിന് നടക്കുന്ന അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. 04832972200, 88900203.

റിസർച്ച് അസിസ്റ്റന്റ് നിയമനം
ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ കേരളയിൽ ഒഴിവുള്ള റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയത്തിലുള്ള ബിരുദവും, എം.പി.എച്ച്/ എം.എസ്.സി നഴ്സിംഗ്/ എം.എസ്.ഡബ്ല്യു എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും നിർബന്ധം. പ്രായപരിധി 35 വയസ്സ്. മെയ് 22 വരെ അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് shsrc.kerala.gov.in.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top