തൊഴിലവസരങ്ങൾ

അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍മാരുടെ അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പില്‍ മലപ്പുറം ജില്ലയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍മാരുടെ ഒഴിവിലേക്ക് (ആകെ ഒഴിവ് 31) പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഓണറേറിയം വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി 21-35. യോഗ്യത സിവില്‍ എഞ്ചിനീയറിംഗില്‍ ബിടെക്/ ഡിപ്‌ളോമ /ഐ ടി ഐ. പ്രതിമാസ ഹോണറേറിയം 18000/ രൂപ. അപേക്ഷാഫോം ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജാതി സര്‍ട്ടിഫിക്കറ്റും സഹിതം മെയ് 20ന്  അഞ്ചിന് മുമ്പായി  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍-0483 2734901.
സൈക്കോളജിസ്റ്റ് നിയമനം
മലപ്പുറം ഗവ. കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തിലേക്ക് ജീവനി വെല്‍ബിയിംഗ് പദ്ധതിയുടെ ഭാഗമായി ജീവനി കോളെജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കല്‍/കൗണ്‍സലിങ് മേഖലയിലെ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. അധിക വിദ്യാഭ്യാസ യോഗ്യത, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതയാണ്. ഉദ്യോഗാര്‍ത്ഥികള്‍ മെയ് 19ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് പ്രിന്‍സിപ്പല്‍ മുമ്പാകെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം.
നഴ്സറി അധ്യാപക നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പിടാവന്നൂര്‍ ഗവ. മോഡല്‍ പ്രീ സ്‌കൂളിലേയ്ക്ക് (നഴ്സറി) അധ്യാപകരെ നിയമിക്കുന്നു.
അപേക്ഷകര്‍ എസ്എസ്എല്‍സി വിജയിച്ചിട്ടുള്ളവരും പി.പി.ടി.ടി.സി (പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിങ് കോഴ്സ് ) സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം മെയ് 21ന് രാവിലെ പത്തിന് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 8281284332.തൊഴില്‍ മേള
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയര്‍  മെയ് 17ന് ശനിയാഴ്ച രാവിലെ 10.30 മുതല്‍ 1.30 വരെ ‘മലപ്പുറം എംപ്ലോയബിലിറ്റി’ സെന്ററില്‍ നടക്കും. 200ഓളം വാക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ച് പ്രമുഖ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന ജോബ് ഫെയറില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, പി.ജി, ഐ.ടി.ഐ, പോളിടെക്നിക് ഡിപ്ലോമ, ഐ.ടി, എം.ബി.എ, സൈക്കോളജി, ബി-ടെക് തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം  ഉണ്ടായിരിക്കും. ഫോണ്‍: 0483 2734737, 8078428570.

ഇ-ഹെല്‍ത്ത് പദ്ധതി: ട്രെയിനി നിയമനം

മലപ്പുറം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആറ് മാസത്തേക്ക് ട്രെയിനികളെ നിയമിക്കുന്നു. മൂന്നുവര്‍ഷ ഇലക്ട്രോണിക്സ് /കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമയാണ് യോഗ്യത. ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് /ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ്‌വെയര്‍ ഇംപ്ലിമെന്റേഷന്‍ എന്നിവയിലെ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യമാണ്. 100,00 രൂപ യാണ് പ്രതിമാസ വേതനം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 19ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ehealthmalappuram@gmail.com എന്ന ഇ-മെയിലിലേക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷിക്കണം. വൈകി വരുന്നതോ നേരിട്ടോ  ഉള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. മെയ് 20ന് ഡിഎംഒ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍: 9745799946.

അധ്യാപക നിയമനം
മങ്കട ഗവ. കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ വിവിധ  വിഷയങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. സ്റ്റാറ്റിക്സ് (ഒരു ഒഴിവ്, അഭിമുഖം മെയ് 19ന് രാവിലെ പത്തിന്), മാത്തമാറ്റിക്സ് (ഒരു ഒഴിവ്, അഭിമുഖം മെയ് 19ന് രാവിലെ 11.30ന്), കമ്പ്യൂട്ടര്‍ സയന്‍സ് (ഒരു ഒഴിവ്, അഭിമുഖം മെയ് 19ന് ഉച്ചയ്ക്ക് രണ്ടിന്), എക്കണോമിക്സ് (ഒരു ഒഴിവ്, അഭിമുഖം മെയ് 21ന് ഉച്ചയ്ക്ക് 1.30ന്), ഫിസിയോളജി (ഒരു ഒഴിവ്, അഭിമുഖം മെയ് 22ന് രവിലെ പത്തിന്), സൈക്കോളജി (അഞ്ച് ഒഴിവ്, അഭിമുഖം മെയ് 22ന് രാവിലെ 11.30ന്), ജേര്‍ണലിസം (ഒരു ഒഴിവ്, അഭിമുഖം മെയ് 23ന് ഉച്ചയ്ക്ക് രണ്ടിന്), ഹിസ്റ്ററി (ഒരു ഒഴിവ്, അഭിമുഖം മെയ് 26ന് രാവിലെ പത്തിന്), പൊളിറ്റിക്കല്‍ സയന്‍സ് (ഒരു ഒഴിവ്, അഭിമുഖം മെയ് 26ന് ഉച്ചയ്ക്ക് രണ്ടിന്), ബി.ബി.എ (ഒരു ഒഴിവ്, അഭിമുഖം മെയ് 27ന് രാവിലെ പത്തിന്), ഇംഗ്ലീഷ് (രണ്ട് ഒഴിവ്, അഭിമുഖം മെയ് 28ന് രാവിലെ പത്തിന്), ഹിന്ദി (ഒരു ഒഴിവ്, അഭിമുഖം മെയ് 29ന് രാവിലെ പത്തിന്), ഉറുദു (ഒരു ഒഴിവ്, അഭിമുഖം മെയ് 29ന് ഉച്ചയ്ക്ക് രണ്ടിന്). ബന്ധപ്പെട്ട വിഷയങ്ങളില്‍ യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള (നെറ്റ്/പി.എച്ച്.ഡി), കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള  ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങളുമായി അഭിമുഖത്തിന്  ഹാജരാകണം. ഫോണ്‍: 9188900202, 8129991078.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
error: Content is protected !!
Scroll to Top