നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി : ടയർ പൊട്ടിയതിനാൽ വി കെ പടി അരീത്തോട്ടിലെ ആറുവരി പാതയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇരിമ്പിളിയം വലിയക്കുന്ന് കല്ലിങ്ങൽ അമ്പാൾ ഹംസ (63) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 8 നാണ് അപകടം. കോട്ടക്കലിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി എട്ടോടെ മരിച്ചു. ഭാര്യ : ആയിഷ. മക്കൾ : മൻസൂർ, നിസാമുദ്ധീൻ, സുഹറ, സഫ്ന.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച കോട്ടപ്പുറം ജുമാ മസ്ജിദില്‍ ഖബറടക്കം നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top