തൊഴിലവസരങ്ങൾ

HIGHLIGHTS : Job opportunities

malabarinews

സൈക്കോളജിസ്റ്റ് നിയമനം
പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളേജിൽ 2025-26 വർഷത്തേക്ക്  സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെയുള്ള സൈക്കോളജിയിലെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് എട്ടിന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 04933
227370, 9446597008.

അഡ്വക്കേറ്റ് ഡൂയിങ് ഗവ. വർക്ക്‌സ് നിയമനം
പെരിന്തൽമണ്ണ മുൻസിഫ് കോടതിയിൽ അഡ്വക്കേറ്റ് ഡൂയിങ് ഗവ. വർക്ക്‌സ് തസ്തികയിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. അഞ്ച് വർഷം അഭിഭാഷകവൃത്തിയിൽ പ്രവൃത്തി പരിചയമുള്ള 60 വയസ്സിൽ താഴെ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 15ന് വൈകീട്ട് നാലിന് മുമ്പായി മലപ്പുറം ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നൽകണം.
സൈക്കോളജിസ്റ്റ് നിയമനം
2025-26 സാമ്പത്തിക വർഷത്തിൽ നിലമ്പൂർ ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പാൾ നിയമനാധികാരിയായി ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജ് നിലമ്പൂർ, മാർത്തോമ കോളേജ് ചുങ്കത്തറ, അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നിലമ്പൂർ, എം.ഇ.എസ് കോളേജ് മമ്പാട്, അംബേദ്കർ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് വണ്ടൂർ, കെ.ടി.എം. കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കരുവാരകുണ്ട് എന്നിവിടങ്ങളിലേക്ക് മൂന്ന് കോളേജ് സൈക്കോളജിസ്റ്റുകളെ നിയമിക്കുന്നു. മെയ് 15ന് രാവിലെ 10.30ന് നിലമ്പൂർ ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അഭിമുഖം നടക്കും. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ഫോൺ: 04931260332, 9745148344.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!