തൊഴിലവസരങ്ങള്‍

ഫര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് ഒഴിവ്
ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പട്ടികവര്‍ഗ്ഗത്തിന് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി നികത്തുന്ന ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് ഒഴിവില്‍ അപേക്ഷിക്കാം. ഡിഫാം, കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. 2021 ജനുവരി ഒന്നിന് 18 നും 41 നു മിടയിലാവണം പ്രായം. 22000-48000 രൂപ ശമ്പളം ലഭിക്കും. അസല്‍ സര്‍ട്ടിഫിക്കളുമായി മേയ് 10 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം.

ലബോറട്ടറി അസിസ്റ്റന്റ് താത്കാലിക ഒഴിവ്
മലപ്പുറം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ വേണം.
ഏതെങ്കിലും അംഗീകൃത കെമിക്കല്‍/ഫിസിക്കല്‍ ലബോറട്ടറിയിലെ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം (കേരള ഇന്‍ഡസ്ട്രീസ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് സ്പെഷ്യല്‍ റൂള്‍സ് പ്രകാരമുള്ള യോഗ്യത). 01/01/2018 നു 18 നും 41 നും മദ്ധ്യേയായിരിക്കണം പ്രായം. നിയമാനുസൃത വയസിളവ് ലഭിക്കും. 18,000 – 41,500 രൂപയാണ് വേതനം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 28 നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍
കേരള ഡെന്റല്‍ കൗണ്‍സിലില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികയിലെ ഒരു ഒഴിവില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ബി.ടെക്/ എം.സി.എ/ എം.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവയിലേതെങ്കിലും യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 16. വിശദവിവരങ്ങള്‍ക്ക്: www.keraladentalcouncil.org.in, 0471-2478759.

 

 

Share news
error: Content is protected !!
Scroll to Top