തൊഴില്‍ മേള ജനുവരി നാലിന്; 500ലേറെ പേര്‍ക്ക് തൊഴിലവസരം

HIGHLIGHTS : Job fair on January 5; job opportunities for over 500 people

phoenix
careertech

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വടകര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും മോഡല്‍ പോളിടെക്‌നിക് കോളേജും സംയുക്തമായി വടകര മോഡല്‍ പോളി ടെക്‌നിക് കോളേജില്‍ ജനുവരി നാലിന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മേള വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു ഉദ്ഘാടനം ചെയ്യും.

sameeksha-malabarinews

ഐടി, ഓട്ടോമൊബൈല്‍, സെയില്‍സ്, എഡ്യുക്കേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ നിന്നുളള പ്രമുഖ കമ്പനികള്‍ ഉള്‍പ്പെടെയുളള 20 ല്‍ പരം ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി 500ല്‍ പരം ഒഴിവുകളാണുളളത്. ഫോണ്‍ – 0495-2370176, 2370178, 0496-2523039.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!