Section

malabari-logo-mobile

ജിഷ വധക്കേസ്; കേസില്‍ പുനരന്വേഷണം വേണമെന്ന അമീറുള്‍ ഇസ്ലാമിന്റെ വാദം തള്ളി

HIGHLIGHTS : കൊച്ചി : ജിഷവധക്കേസില്‍ ശിക്ഷ സംബന്ധിച്ച് അന്തിമവാദം കോടതിയില്‍ തുടരുന്നു. കേസില്‍ പുരന്വേഷണം വേണമെന്ന അമീറുള്‍ ഇസ്ലാമിന്റെ ആവശ്യം വിചാരണക്കോടതി തള...

കൊച്ചി : ജിഷവധക്കേസില്‍ ശിക്ഷ സംബന്ധിച്ച് അന്തിമവാദം കോടതിയില്‍ തുടരുന്നു. കേസില്‍ പുരന്വേഷണം വേണമെന്ന അമീറുള്‍ ഇസ്ലാമിന്റെ ആവശ്യം വിചാരണക്കോടതി തള്ളി.

അസമീസ് ഭാഷ അറിയുന്നവരെ വെച്ച് കേസ് പുരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പ്രത്യേക ഹര്‍ജി കോടതി തള്ളി. അമീറുള്‍ കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിക്കഴിഞ്ഞുവെന്നും ഈ ഘട്ടത്തില്‍ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും കോടതി പറഞ്ഞു.

sameeksha-malabarinews

ജിഷ കേസിനെ നിര്‍ഭയ കേസുമായി താരതമ്യം ചെയ്യാന്‍ പാടില്ലെന്ന് അമീറുളിന്റെ അഭിഭാഷകന്‍ അഡ്വ.ആളൂര്‍ വാദിച്ചു. നിര്‍ഭയകേസില്‍ ദൃക്‌സാക്ഷിയുണ്ട്, എന്നാല്‍ ജിഷ കേസ് അങ്ങനെയല്ലെന്നും ആളുര്‍ വാദിച്ചു.

എന്നാല്‍ അമീറിന് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്ന് പ്രസിക്യൂഷന്‍ വാദിച്ചു. ചെയ്‌ത കുറ്റത്തില്‍ അമീറുളിന് പശ്ചാത്താപമില്ല. ഇയാളെ തിരിച്ച് സമൂഹത്തിലേക്ക് വിടാന്‍ പറ്റില്ല. നിര്‍ഭയ കേസിന് സമാനമാണ് ജിഷ കേസും. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!