Section

malabari-logo-mobile

ജിയോ ബേബി മടപ്പള്ളി കോളേജില്‍ ഇന്ന് വിദ്യാര്‍ത്ഥികളുമായി സംവദിക്കും

HIGHLIGHTS : Jio Baby will interact with students today at Madapally College

കോഴിക്കോട്: ഫാറൂഖ് കോളേജില്‍ പരിപാടി റദ്ദാക്കിയതിന് പിന്നാലെ സംവിധായകന്‍ ജിയോ ബേബിക്ക് വേദിയൊരുക്കി എസ്എഫ്‌ഐ. കോഴിക്കോട് മടപ്പള്ളി കോളേജില്‍ ജിയോ ബേബി ഇന്ന് വിദ്യാര്‍ത്ഥികളുമായി സംവദിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് പരിപാടി. ഫാറൂഖ് കോളേജില്‍ പരിപാടി റദ്ദാക്കിയതിന് പിന്നാലെ ജിയോ ബേബിക്ക് എസ്എഫ്‌ഐ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചിരുന്നു. സാധ്യമാകുന്ന ഇടങ്ങളിലെല്ലാം വേദിയൊരുക്കുമെന്നും എസ്എഫ്‌ഐ പ്രഖ്യാപിച്ചിരുന്നു.

ജിയോ ബേബിയുടെ ധാര്‍മിക മൂല്യങ്ങളുമായി ഫാറൂഖ് കോളേജ് പൊരുത്തപ്പെടുന്നില്ലെന്നും പരിപാടിയുമായി സഹകരിക്കുകയില്ലെന്നുമായിരുന്നു യൂണിയന്റെ വിചിത്ര വാദം. ഇതിന് പിന്നാലെയാണ് ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് പരിപാടി റദ്ദാക്കിയത്. പരിപാടി റദ്ദാക്കയിതും യൂണിയന്റെ മറുപടിയും തന്നെ അപമാനിതനാക്കുന്നുവെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജിയോ ബേബി വ്യക്തമാക്കിയിട്ടുണ്ട്.

sameeksha-malabarinews

ഇതിനിടെ ജിയോ ബേബിക്കെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് രംഗത്തെത്തിയിരുന്നു. ഒരാള്‍ക്ക് ഒരു ഇണ എന്നതേ തെറ്റാണ്, വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ് എന്നൊക്കെ പറയുന്ന ഒരാളെ കേള്‍ക്കില്ല എന്നാണ് ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത് എന്നും അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് കേള്‍ക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്നും പി കെ നവാസ് പ്രതികരിച്ചു. കോളേജ് യൂണിയന്‍ അല്ല ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചതെന്നും പി കെ നവാസ് പോസ്റ്റില്‍ കുറിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!