ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്

ദില്ലി: ജിന്‍സണ്‍ ജോണ്‍സണ് അര്‍ജ്ജുന അവാര്‍ഡ്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും വെള്ളിയും ജിന്‍സണ്‍ നേടിയിരുന്നു. ഡല്‍ഹിയില്‍ ചേര്‍ന്ന അവാര്‍ഡ് കമ്മിറ്റിയുടെതാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്‍സണ്‍. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും ജിന്‍സണ്‍ നേടിയിരുന്നു.

ഇന്ത്യയുടെ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയേയും ഭാരോദ്വാഹന താരം മീരാഭായ് ചാനുവിനെയും ഖേല്‍രത്‌ന പുരസ്‌ക്കാരത്തിനും കൊച്ചാര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അശ്വനി നാച്ചപ്പ,കമലേഷ് മേത്ത, സംരേഷ് ജംഗ്, വിമല്‍കുമാര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

Related Articles