ബേപ്പൂര്‍ -ചാലിയം കടവില്‍ ജങ്കാര്‍ സര്‍വ്വീസ് പുന:രാരംഭിച്ചു

മോഹന്‍ ചാലിയം

ചാലിയം:രണ്ടര മാസത്തിനു ശേഷം ബേപ്പൂര്‍ – ചാലിയം കടവില്‍ ഇന്ന് രാവിലെ 7 മണിക്ക് ജങ്കാര്‍ സര്‍വ്വീസ് പുന:രാരംഭിച്ചു.

പുതിയ ജങ്കാറിന് തുറമുഖ അധികൃതരുടെ അനുമതി ലഭിച്ചതോടെയാണ് സര്‍വ്വീസ് ആരംഭിച്ചത്.

കടവില്‍ സര്‍വീസ് നടത്താനായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നെത്തിച്ച ജങ്കാര്‍ ഇന്നലെ പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ ഒ.സെജോ ഗോര്‍ഡിയസിന്റെ നേതൃത്ത്വത്തില്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് സര്‍വ്വീസിന് അനുമതി നല്‍കിയത്.

വൈകിട്ട് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ജങ്കാര്‍ ട്രയല്‍ റണ്‍ നടത്തി.

താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തുറമുഖ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ജങ്കാറിനു മതിയായ സുരക്ഷയില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണ്‍ 23 മുതല്‍ സര്‍വ്വീസ് നിര്‍ത്തി വയ്ക്കാന്‍ പോര്‍ട്ട് ഓഫിസര്‍ ഉത്തരവിടുകയായിരുന്നു.

സര്‍വീസ് പുനരാരംഭിക്കല്‍ വൈകിയതില്‍ ഏറെ പ്രതിഷേധമുയര്‍ന്നിരുന്നു

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top