HIGHLIGHTS : Jeep and lorry collide; two dead, three injured
കോട്ടയം: എംസി റോഡില്‍ നാട്ടകം പോളിടെക്‌നിക് കോളജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്.
ജീപ്പിന് പിന്നിലിരുന്ന മൂന്നുപേര്‍ക്കാണ് പരുക്കേറ്റത്. ബംഗളൂരുവില്‍ നിന്ന് ലോഡുമായി വന്ന ലോറിയിലാണ് ജീപ്പ് ഇടിച്ചു കയറിയത്. ഇന്റീരിയര്‍ വര്‍ക്ക് ചെയ്യുന്ന തൊഴിലാളികളാണ് ജീപ്പില്‍ ഉണ്ടായിരുന്നത്.
മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന ജീപ്പ് അഗ്‌നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത്. അപകടത്തെത്തുടര്‍ന്നുണ്ടായ ഗതാഗത തടസ്സം ചിങ്ങവനം പൊലീസ് എത്തി നീക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു