ജിദ്ദയില്‍ 40 നഴ്‌സുമാരുടെ ഒഴിവ്

സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആശുപത്രിയിലേക്ക് മുസ്ലീം വിഭാഗത്തില്‍പ്പെട്ട 20 പേര്‍ ഉള്‍പ്പെടെ 40 വനിതാനഴ്‌സുമാരെ നിയമിക്കുന്നു.
ബി.എസ്‌സി നഴ്‌സിംഗാണ് യോഗ്യത. സൗദി മെഡിക്കല്‍ കൗണ്‍സില്‍ ലൈസന്‍സ്, സൗദി പ്രോമെട്രിക്ക് എന്നിവ ഉളളവര്‍ക്ക് മുന്‍ഗണന. പ്രായം 45ല്‍ താഴെ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ശമ്പളം 3000 – 4500 സൗദി റിയാല്‍.

നോര്‍ക്ക റൂട്‌സ് വഴിയാണ് റിക്രൂട്ട്‌മെന്റ്. www.norkaroots.net എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി 30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 1800 425 3939.

Share news
error: Content is protected !!
Scroll to Top