കണ്ണൂര്‍: ബീഡി തെറുത്ത് സമ്പാദിച്ച തുകയില്‍ നിന്ന് ഭൂരിഭാഗവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ കണ്ണൂര്‍ കുറുവ സ്വദേശി ചാലാടന്‍ ജനാര്‍ദ്ദനന്‍(68) കുഴഞ്ഞ് വീണു മരിച്ചു.
ബീഡി തെറുത്ത് സമ്പാദിച്ചതില്‍ നിന്ന് രണ്ട് ലക്ഷം രൂപയാണ് കൊവിഡ് സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇദേഹം സംഭാവന നല്‍കിയത്. ഇത് ഏറെ മാധ്യമശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
ഇദേഹം ഈ തുക നല്‍കിയ കാര്യം പുറത്താരോടും പറഞ്ഞിരുന്നില്ല.ഒരു ബാങ്ക് ജീവനക്കാരന്‍ ഇക്കാര്യം സമൂഹമാധ്യമത്തില്‍ ഒരു കുറിപ്പായി പങ്ക് വെച്ചപ്പോഴാണ് മനുഷ്യസ്‌നേഹത്തിന്റെ ഈ മുഖം ലോകം അറിഞ്ഞത്. പിന്നീട് മാധ്യമങ്ങള്‍ അദേഹത്തെ തേടിയെത്തിയാണ് പുറംലോകം ഇക്കാര്യം അറിഞ്ഞത്.
ചാലാടന്‍ ജനാര്‍ദ്ദനന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.
കടപ്പാട്;24 ന്യൂസ്



