ദില്ലി: സമുദായത്തെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസില്‍ രണ്ട് വര്‍ഷം തടവ് ശിക്ഷ മജിസ്‌ട്രേറ്റ് കോടതി വിധിച്ചിരുന്നു. എന്നാല്‍, വിധി നടപ്പാക്കുന്നത് സൂറത്ത് സെഷന്‍സ് കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കുറ്റക്കാരന്‍ എന്ന വിധിക്ക് സ്റ്റേ ലഭിച്ചാല്‍ മാത്രമാണ് നഷ്ടമായ എംപി സ്ഥാനം രാഹുല്‍ ഗാന്ധിക്ക് തിരികെ ലഭിക്കുക.
2019-ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗം നടത്തിയന്നണ് കേസ്. മോദി സമുദായത്തെ അധിക്ഷേപിച്ച സംഭവത്തെ തുടര്‍ന്ന് സൂറത്ത് കോടതിയുടെ വിധിയില്‍ രാഹുലിന്റെ ലോക്‌സഭ അംഗത്വം റദ്ദാക്കിയിരുന്നു.
ഐപിസി 499, 500 വകുപ്പുകള്‍ ചുമത്തിയാണ് വിധി പ്രഖ്യാപിച്ചത്. ലോക്‌സഭ അംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയതിന് പുറമേ, രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്കും സൂറത്ത് കോടതി വിധിച്ചിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



