
പരപ്പനങ്ങാടി :പരപ്പനങ്ങാടിയിലും പരിസരത്തും ഭീതി പരത്തുന്ന തെരുവുനായ കുട്ടങ്ങളെ പിടിക്കാനും വന്ധീകരിക്കാനും രംഗത്തിറങ്ങാന്‍ പരപ്പനങ്ങാടി പൊലീസ് വിളിച്ചു ചേര്‍ത്ത ജനമൈത്രി പൊലീസ് സമിതി യോഗം തീരുമാനിച്ചു .
പരപ്പനങ്ങാടി നഗര സഭ ഭരണ സമിതിയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അനുമതി വാങ്ങി വന്ധീകരണം നടത്തിയ നായകള്‍ക് പ്രത്യേക കൂടൊരുക്കാനും വംശവര്‍ധനവ് തടഞ്ഞ് തെരുവു നായ ശല്യത്തിന്റെ ഭീതിയില്‍ നിന്ന് ശാശ്വതമായ പരിഹാരം കാണാനും തീരുമാനമായി.
മയക്കു മരുന്നു വ്യാപനത്തെയും, നിയമ വിരുദ്ധ മദ്യപാനത്തെയും ചെറുക്കാന്‍ ജനകീയ സഹകരണത്തോടെ പൊലീസ് സംഘം പ്രവര്‍ത്തനം തുടങ്ങും. നിയമ വിരുദ്ധ പ്രവണതകള്‍ നടക്കുന്ന സ്ഥലങ്ങളും ഇടങ്ങളും പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ മുന്നോട്ടു വരുന്നവരുടെ വിവരങ്ങള്‍ എവിടെയും ചോരാതെ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലിസ് ഉറപ്പുനല്‍കി. ഇക്കാര്യം ജന മൈത്രി പൊലീസ് സമിതി അംഗങ്ങള്‍ ജനങ്ങളെ അറിയിക്കും.
പരപ്പനങ്ങാടി സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് വലിയാട്ടൂര്‍ ജന മൈത്രി പൊലീസ് സംഗമം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ഉപാധ്യക്ഷന്‍ ഏ. വി വിനോദ് കുമാര്‍ , വ്യാപാരി വ്യവസായി സമിതി പ്രതിനിധി അമാനുള്ള ഉള്ളണം , പ്രസ് റിപോര്‍ട്ടേഴ്‌സ് ക്ലബ് സെക്രട്ടറി ഇഖ്ബാല്‍ പാലത്തിങ്ങല്‍ , വിനോദ് , മുഹമ്മദ് നഹ , തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക് നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




