വീടിന്റെ ടെറസില്‍ വളര്‍ത്തിയ കഞ്ചാവ് പിടികൂടി

പന്തീരാങ്കാവ്: വീടിന്റെ ടെറസില്‍ വളര്‍ത്തിയ കഞ്ചാവ് പൊലീസ് പിടികൂടി. പെരുവയല്‍ മലയില്‍ കുടത്തിങ്ങല്‍ എന്‍ പി ഷഫീഖ് (27) വാടകക്ക് താമസിക്കുന്ന പെരുമണ്ണ പൊയില്‍ താഴത്ത് കളരി പറമ്പിലെ വീടിന്റെ ടെറസിലാണ് ഏഴ് അടിയിലധികം പൊക്കമുള്ള കഞ്ചാവ് ചെടി വളര്‍ത്തിയത്. റബ്ബര്‍ കൊട്ടയില്‍ വളര്‍ത്തിയ ചെടി മുപ്പെത്താറായിട്ടുണ്ട്.

ഡന്‍സാഫിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് വെള്ളി രാത്രി 10 ഓടെയാണ് നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമീ ഷണര്‍ കെ എ ബോസിന്റെ നിര്‍ദേശത്തില്‍ എസ്‌ഐ കെ അബ്ദുറഹിമാന്‍, എഎസ്‌ഐ അനീഷ് മുസാന്‍ വീട്, സു നോജ് കാരയില്‍ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തിയത്.

സംഘത്തെ കണ്ട പ്രതി വീടിന്റെ പിന്‍വശത്ത് കുടി രക്ഷപ്പെട്ടു. തുടര്‍ന്ന് പന്തീരാങ്കാവ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തിന്‍ സ്ഥലത്തെത്തി കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top