Section

malabari-logo-mobile

കാശ്മീരിലെ വനിതാ ഹോസ്റ്റലില്‍ പാക് ക്രിക്കറ്റ് വിജയാഘോഷം: വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ

HIGHLIGHTS : Jammu and Kashmir Medical Students Accused Of Celebrating Pak Win Face Anti-Terror Law

ശ്രീനഗര്‍: ലോകകപ്പ് ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്കെിരായ പാകിസ്താന്റെ വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് കശ്മീരില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസ് രജിസ്ട്രര്‍ ചെയ്തു. വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചാണ് വിദ്യാര്‍ഥികള്‍ക്കതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ശ്രീനഗര്‍ മെഡിക്കല്‍ കോളേജിലെയും ഷേറേ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെയും ലേഡീസ് ഹോസ്റ്റലില്‍
വിദ്യാര്‍ഥിനികള്‍ പാകിസ്താന്‍ വിജയം ആഘോഷിക്കുന്ന വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. വിദ്യാര്‍ഥികള്‍ പാകിസ്താന്‍ വിജയം ആഘോഷിക്കുന്നതും പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

sameeksha-malabarinews

വിദ്യാര്‍ഥികള്‍ക്ക് നേരെ യു.എ.പി.എ പോലുള്ള നിയമങ്ങള്‍ ചുമത്തിയതിനെതിരെ കശ്മീരി നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. മറ്റൊരു ടീമിനെ പിന്തുണച്ചതിലൂടെ വിദ്യാര്‍ഥികള്‍ക്ക് തെറ്റുപറ്റിയതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അവരെ തിരുത്താനാവശ്യമായ ഇടപെടലാണ് വേണ്ടതെന്ന് കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് നേതാവ് സജാദ് ലോണ്‍
പറഞ്ഞു. യു.എ.പി.എ പോലുള്ള നിയമങ്ങള്‍ തിരുത്താന്‍ സഹായിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ അന്വേഷണം നടത്തി യാഥാര്‍ഥ്യം
കണ്ടെത്തുമെന്ന് കോളേജ് അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് വിദ്യാര്‍ഥികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!