ജമ്മൂ കാശ്മീരില്‍ നിയമസഭയില്‍ കയ്യാങ്കളി

jammu-and-kashmir-assemblyജമ്മു: കേരളത്തില്‍ മാത്രമല്ല, ജമ്മു കാശ്മീരിലും നിയമ സഭയില്‍ നിയമങ്ങള്‍ നോക്കു കുത്തി തന്നെ. ജമ്മുകശ്മീര്‍ നിയമസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി.

വൈദ്യുത പദ്ധതികള്‍ സംസ്ഥാത്തിന് കൈമാറുമെന്ന വാഗ്ദനം നിറവേറ്റിയില്ലെന്നാരോപിച്ച് കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെയാണ് ബഹളം തുടങ്ങിയത്.

ഇവരെ തടയാന്‍ ഭരണകക്ഷി അംഗങ്ങളും രംഗത്തിറങ്ങിയതോടെ രംഗം വഷളായി. പരസ്പരം മുഷ്ടിചുരുട്ടിയ അംഗങ്ങള്‍ കടലാസുകള്‍ വലിച്ചെറിയുകയും പിടിവലി നടത്തുകയും ചെയ്തു. കയ്യാങ്കളിക്കിടയില്‍ ഒരംഗത്തിന് പരിക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടാണ് അംഗങ്ങളെ സീറ്റുകളിലേക്ക് മടക്കിയത്.

Share news
error: Content is protected !!
Scroll to Top