HIGHLIGHTS : Jal Jeevan Mission Recruitment for Volunteers and Project Engineers
ജല്‍ ജീവന്‍ മിഷന്‍ വളണ്ടിയര്‍, പ്രോജക്ട് എന്‍ജിനീയര്‍ നിയമനം

കേരള വാട്ടര്‍ അതോറിറ്റി പി.എച്ച് ഡിവിഷന്‍ ജില്ലയില്‍ ജല്‍ ജീവന്‍ മിഷന്‍ വളണ്ടിയര്‍, പ്രോജക്ട് എന്‍ജിനീയര്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വളണ്ടിയര്‍ക്ക് ഐടിഐ/ഡിപ്ലോമ/സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെക് കമ്പ്യൂട്ടര്‍ പരിജ്ഞാനം കൂടാതെ ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. പ്രോജക്ട് എന്‍ജിനീയര്‍ക്ക് ഡിപ്ലോമ/സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെക് എന്നിവയും കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട മേഖലയില്‍ 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 10ന് രാവിലെ 11ന് ജില്ലാ വാട്ടര്‍ അതോറിറ്റി പി.എച്ച് ഡിവിഷന്‍ ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഫോണ്‍ : 0483-2734891
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിനായി താത്പര്യമുള്ള ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പി.ആര്‍.ഡിയിലോ പത്രസ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫര്‍മാരായി സേവനം ചെയ്തവര്‍ക്ക് മുന്‍ഗണന. ഡിജിറ്റല്‍ എസ്.എല്‍.ആര്‍/മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന.
സര്‍ക്കാര്‍ പരിപാടികളുടെ ഫോട്ടോ കവറേജാണ് ചുമതല. ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യ പരിപാടിക്ക് 700 രൂപയും തുടര്‍ന്ന് എടുക്കുന്ന രണ്ട് പരിപാടികള്‍ക്ക് 500 രൂപ വീതവും പ്രതിഫലം നല്‍കും. ഒരുദിവസം പരമാവധി 1700 രൂപയാണ് പ്രതിഫലം. കരാര്‍ ഒപ്പിടുന്ന തീയതി മുതല്‍ 2026 മാര്‍ച്ച് 31 വരെയാണ് പാനലിന്റെ കാലാവധി.
അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ ഉള്‍പ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം 2025 ജൂലൈ ഒന്നിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ബി 3 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ മലപ്പുറം, പിന്‍: 676505 എന്ന വിലാസത്തില്‍ നേരിട്ടോ ഇ-മെയില്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0483 273 4387, 9496003205. ഇ-മെയില്‍: diomlpm@gmail.com.
അഞ്ച് സെക്ഷൻ ഓഫീസർമാർ, ഒരു അസിസ്റ്റൻ്റ് രജിസ്ട്രാർ, ഒരു ഡെപ്യൂട്ടി രജിസ്ട്രാർ, രണ്ട് അസിസ്റ്റൻ്റുമാർ, ഒരു പ്രൊഫഷണൽ അസിസ്റ്റൻ്റ് തസ്തികകളാണ് സൃഷ്ടിച്ച് ഉത്തരവായിരിക്കുന്നത്. ഈ തസ്തികകളിലേക്ക് അന്തർസർവ്വകലാശാല മാറ്റം വഴിയോ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ ജീവനക്കാരെ പുനർവിന്യസിക്കാനും അനുമതി നൽകിയിട്ടുണ്ട് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
2012ൽ സ്ഥാപിതമായ സർവ്വകലാശാലയിൽ നിലവിൽ അനധ്യാപക വിഭാഗത്തിൽ ഒരു ജീവനക്കാരി മാത്രമാണുള്ളത്. ചട്ടപ്രകാരം കരാറടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരെ ഉപയോഗിച്ചാണ് ഇപ്പോൾ ദൈനംദിന പ്രവർത്തനങ്ങൾ. നാക് അക്രഡിറ്റേഷൻ നടപടികളിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായാണ് തസ്തികകൾ അനുവദിച്ചിരിക്കുന്നത് – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.
ലിങ്കില്‍ ക്ലിക്ക് ചെയ്യു