കൊതിയൂറും ചക്കക്കുരു പായസം എളുപ്പത്തിലുണ്ടാക്കാം

സ്ഥിരമായി നമ്മള്‍ ഉണ്ടാക്കുന്ന പായസങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ രുചിയോടെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു പായസമാണ് ചക്കക്കുരു പായസം. ചക്കക്കാലമായതുകൊണ്ട് തന്നെ ചക്കക്കുരു ധാരളം ലഭിക്കുന്ന ഈ സമയത്ത് അടിപൊളി ചക്കക്കുരുപായസം എളുപ്പത്തില്‍ എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ചക്കക്കുരും-300 ഗ്രാം
ശര്‍ക്കര- 500 ഗ്രാം(ഉരുക്കി അരിച്ചെടുത്തുവെക്കുക)
നെയ്യ്-രണ്ടര ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍-രണ്ടര തേങ്ങയുടേത്
കശുവണ്ടി,ഉണക്കമുന്തിരി, തേങ്ങാകൊത്ത്- ആവശ്യത്തിന്
ഏലക്ക പൊടി-ആവശ്യത്തിനന്

തയ്യാറാക്കുന്ന വിധം
ആദ്യം ചക്കക്കുരു എല്ലാം തൊലികളഞ്ഞ് ഒരു പ്രഷര്‍ക്കുക്കറില്‍ കുറച്ച് വെള്ളമൊഴിച്ച് നന്നായി വേവിച്ച് എടുക്കുക. ചക്കക്കുരു വെള്ളം വാര്‍ത്ത് തണുത്ത ശേഷം മിക്‌സില്‍ പേസ്റ്റ് പരുവത്തില്‍ അടിച്ചെടുക്കുക. പിന്നീട് ചുവട് കട്ടിയുള്ള ഒരുപാത്രം അടുപ്പില്‍ വെച്ച് നെയ്യ് ഒഴിച്ച് നന്നായി ചൂടായി വരുമ്പോള്‍ അതിലേക്ക് ചക്കക്കുരു പേസ്റ്റ് ചേര്‍ത്ത് ഒന്ന് ഇളക്കുക(അടിപിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം). ഇതിലേക്ക് ഉരിക്കിവെച്ച ശര്‍ക്കര ചേര്‍ത്ത് പത്ത് മിനിറ്റ് ഇളക്കുക. ഇത് കുറുകി വരുമ്പോള്‍ ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാല്‍ ഒഴിച്ച് നന്നായി ഇളക്കി കുറുകി വരുമ്പോള്‍ ഏലക്കാ പൊടിച്ചുവെച്ചതും ഒന്നാം പാലും ചേര്‍ച്ച് നന്നായി ഇളക്കി ഇറക്കി വെക്കുക. പിന്നീട് അണ്ടിപ്പരിപ്പ്, മുന്തിരി, തേങ്ങാ കൊത്ത് എന്നിവ നെയ്യില്‍ മൂപ്പിച്ച് ചേര്‍ക്കുക. ഏതുപയസത്തെയും കടത്തിവെട്ടുന്ന അടിപൊളി ചക്കക്കുരു പായസം റെഡി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top