പാങ്ങോട് സൈനിക ക്യാമ്പില്‍ ആനക്കൊമ്പ് മോഷണം;പ്രതി ക്യാമ്പിലെയാള്‍ എന്ന് സൂചന

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്നും ആനക്കൊമ്പ് മോഷണം പോയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. മോഷണം നടന്ന സാഹചര്യത്തില്‍ ക്യാമ്പിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മോഷണത്തിന് പിന്നില്‍ സൈനിക ക്യാമ്പിനുള്ളിലെ ഒരു വ്യക്തിതന്നെയാണ് എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.മോഷണം പോയത് 100 കിലോയിലേറെ ഭാരമുള്ള ആനക്കൊമ്പുകളാണ്. ഇവിടെ നിന്ന് പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

1929ല്‍ സര്‍ക്കാര്‍ സൈന്യത്തിന് കൈമാറിയതായിരുന്നു മോഷണം പോയ രണ്ട് ആനക്കൊമ്പുകള്‍. ഇന്നലെയാണ് ആനക്കൊമ്പുകള്‍ മോഷണം പോയതായത് ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് കോടിയോളം വിലമതിക്കുന്ന ആനക്കൊമ്പുകളാണ് ഇവ. കനത്ത സുരക്ഷയുടെ നടുവില്‍ നിന്നാണ് ക്യാമ്പിലെ ഓഫീസേഴ്സ് ക്ലബില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകള്‍ മോഷണം പോയത്.

Share news
error: Content is protected !!
Scroll to Top