ദേശീയ പതാക എങ്ങനെ ഉയര്‍ത്തണം എന്ന് പോലും അറിയാത്തവര്‍ ദേശീയതയെ കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസം : മന്ത്രി വി ശിവന്‍കുട്ടി

ദേശീയ പതാക എങ്ങനെ ഉയര്‍ത്തണം എന്ന് പോലും അറിയാത്തവര്‍ ദേശീയതയെ കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വീരമൃത്യു വരിച്ച ധീര ജവാന്‍ എസ് രതീഷിന്റെ പ്രതിമ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ദേശീയ പതാക തിരിച്ചു കെട്ടിയാണ് ഒരു നേതാവ് പതാക ഉയര്‍ത്തിയത്. ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന തലവന്‍ ആണ് ഇത് ചെയ്തത് എന്നതാണ് ഏറെ ചിന്തിക്കേണ്ടത്.

സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ നാം തീര്‍ച്ചയായും ഓര്‍ക്കേണ്ട ചിലതുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം പഠിക്കുന്ന ഏതൊരാളും പ്രത്യേകം ശ്രദ്ധിക്കുന്ന ഒന്നാണ് ഒരു വിഭാഗം ആളുകള്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത ചരിത്രം. ഇന്ന് ദേശീയതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരുടെ മുന്‍ഗാമികള്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കി രക്ഷപ്പെട്ടവര്‍ ആണ്. അവര്‍ക്ക് അവരുടെ സൗകര്യമാണ് ദേശീയത എന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി

 

Share news
error: Content is protected !!
Scroll to Top