Section

malabari-logo-mobile

ചാലിയം തീരദേശ പോലീസിന്റെ രക്ഷാ ബോട്ട് പ്രവര്‍ത്തന രഹിതമായിട്ട് ആറു മാസം

HIGHLIGHTS : It has been six months since Chaliyam Coastal Police's rescue boat has been out of action

മോഹന്‍ ചാലിയം

ചാലിയം: അടിയന്തിര ഘട്ടങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് രക്ഷയാകേണ്ട ചാലിയം തീരദേശ പോലിസിന്റെ ജീവന്‍ രക്ഷാ ബോട്ട് കട്ടപ്പുറത്തായിട്ട് ആറു മാസം.

sameeksha-malabarinews

കടല്‍ ക്ഷോഭത്തിലും മറ്റും കടലില്‍പ്പെട്ടു പോകുന്ന മത്സ്യത്തൊഴി ലാളികള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബോട്ടാണിത്.

ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തതും യന്ത്രത്തകരാറുമാണ് രക്ഷാ ബോട്ട് നിശ്ചലമായതിന് കാരണം.

അപകട സാദ്ധ്യത ഏറെയുള്ള മേഖലയാണ് മത്സ്യബന്ധനം. 24 മണിക്കൂറും സുരക്ഷാ സംവിധാനവുമായി പ്രവര്‍ത്തിക്കേണ്ട രക്ഷാ ബോട്ട് നിശ്ചലമായതോടെ കടുത്ത ആശങ്കയിലാണ്. മത്സ്യബന്ധന മേഖലയിലെ തൊഴിലാളികള്‍.

കടലില്‍ മറ്റ് അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ഉപയോഗിക്കുന്ന ബോട്ടണിത്.

സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ തീരദേശ പോലീസും കടുത്ത പ്രതിസന്ധി നേരിടുകയാണ്.

ആവശ്യങ്ങള്‍ പലതവണ സര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

മുംബൈയ് ആക്രമണത്തെതുടര്‍ന്നാണ് സംസ്ഥാനത്തുടനീളം തീരേദേശ മേഖലയില്‍ തീരദേശ പൊലീസ് സ്റ്റേഷന്‍ സ്ഥാപിച്ചത്.

2010 ലാണ് ചാലിയത്ത് തീരദേശ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്.

കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ ചാലിയത്തു നിന്ന് വടക്ക് കോഴിക്കോട് സൗത്ത് ബീച്ച് വരെയും തെക്ക് പരപ്പനങ്ങാടി വരെയുമാണ് ബേപ്പൂര്‍ കോസ്റ്റല്‍ പോലീസിന്റെ പ്രവര്‍ത്തന മേഖല.

നിയമ ലംഘനമോ, കുറ്റകൃത്യമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫിഷറീസ് വകുപ്പിനേയോ, ബേപ്പൂര്‍ പൊലീസിനെയോ അറിയിക്കുകയാണ് കോസ്റ്റല്‍ പൊലീസ് ചെയ്യുന്നത്.
ഫിഷറീസ് വകുപ്പിന്റെ കാരുണ്യ ബോട്ടിനെയാണ് പലപ്പോഴും ആശ്രയിക്കുന്നത്.

തീരദേശ പോലീസിന് വേണ്ടത്ര അടിസ്ഥാന സൗകര്യമൊരുക്കാതെ എങ്ങനെ അടിയന്തിര ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കാനാകും എന്നാണ് ചാലിയത്തെ മത്സ്യത്തൊഴിലാളികള്‍ ചോദിക്കുന്നത്.

ബോട്ട് റിപ്പയര്‍ ചെയ്യുന്നതിനുള്ള വാര്‍ഷിക മെയിന്റനന്‍സ് കോണ്‍ടാക്ട് സമയപരിധി കഴിഞ്ഞെങ്കിലും പുതിയ കരാര്‍ നല്‍കിയിട്ടില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!