ലെബനനില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; ഹിസ്ബുല്ല തലവന്‍ കൊല്ലപ്പെട്ടു

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തില്‍ ആക്രമണം നടത്തി ഇസ്രായേല്‍. വ്യോമാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെടുകയും 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഹിസ്ബുല്ലയുടെ ഒരു ഉന്നത നേതാവും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റദ്വാന്‍ യൂണിറ്റിന്റെ തലവന്‍ ഇബ്രാഹിം അഖില്‍ കൊല്ലപ്പെട്ടതായാണ് സൂചന. ഫുവാദ് ഷുക്കറിന് ശേഷമുള്ള സായുധ സേനയുടെ രണ്ടാമത്തെ കമാന്‍ഡാണ് ഇബ്രാഹിം അഖില്‍. എന്നാല്‍, ഹിസ്ബുള്ള ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

1983-ല്‍ ബെയ്റൂട്ടിലെ യുഎസ് എംബസിക്ക് നേരെ ഹിസ്ബുല്ല നടത്തിയ ബോംബാക്രമണത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നിലെ മുഖ്യസൂത്രധാരന്‍മാരില്‍ ഒരാളായിരുന്നു ഇബ്രാഹിം അഖില്‍. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക 7 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഒക്ടോബര്‍ 7ന് ശേഷം ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. വളരെ പെട്ടെന്നാണ് ?ഗാസയില്‍ നിന്ന് ഇസ്രായേലിന്റെ ആക്രമണം ലെബനനിലേയ്ക്ക് വഴിമാറിയത്. ഈ വര്‍ഷം ആദ്യം ഹിസ്ബുള്ളയുടെ ഉന്നത കമാന്‍ഡറായ ഫുവാദ് ഷുക്കറും ഹമാസിന്റെ നേതാവ് സാലിഹ് അല്‍-അരൂരിയും കൊല്ലപ്പെട്ടിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top