മഴക്കാലത്ത് കാലാവസ്ഥയിലെ മാറ്റവും പ്രാണികളും മറ്റും വർദ്ധിക്കുന്നതിനാലും,അസുഖങ്ങൾ സാധാരണയാണ്. ജലമലിനീകരണം വ്യാപകമായി ജലജന്യരോഗങ്ങൾക്ക് കാരണമാകുന്നു. അതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇവ കഴിച്ചുനോക്കൂ…….
മഞ്ഞൾ : ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾ മഴക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. അണുബാധയെ ചെറുക്കാൻ,മഞ്ഞൾ പാലിൽ കലക്കികുടിക്കുന്നതും, മഞ്ഞൾ ഭക്ഷണത്തിൽ വിവിധ രീതിയിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
വെളുത്തുള്ളി : രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്ന ഒന്നാണ് വെളുത്തുള്ളി.മഴക്കാലത്ത് വെളുത്തുള്ളി കഴിക്കുന്നത് ശരീരത്തിൻ്റെ രോഗപ്രതിരോധ പ്രതികരണം വർദ്ധിപ്പിക്കുന്നു.
ചെറുനാരങ്ങ : മഴക്കാലത്ത് ഒരു ഗ്ലാസ് നാരങ്ങവെള്ളം ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. നാരങ്ങയിൽ വൈറ്റമിൻ സി ധാരാളമുള്ളതിനാൽ ഇത് വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കുന്നു.
ഇഞ്ചി : ആന്റി- ഇൻഫ്ളമ്മേറ്ററി ഗുണങ്ങളുള്ള ഇഞ്ചി തൊണ്ടവേദനയും ജലദോഷവും സുഖപ്പെടുത്തുന്നതിന് അറിയപ്പെടുന്നു. ഇത് മഴക്കാലത്ത് ചായയിലോ ഭക്ഷണത്തിലോ ചേർക്കുന്നത് നല്ലതാണ്.




