HIGHLIGHTS : Iran warns US, France and UK not to help Israel; Israel says Tehran will burn
അമേരിക്കക്കും, യുകെയ്ക്കും, ഫ്രാന്‍സിനും മുന്നറിയിപ്പുമായി ഇറാന്‍. ഇസ്രയേലിനെ സഹായിക്കരുതെന്ന് അമേരിക്കക്കും, യുകെയ്ക്കും, ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി. സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ അറിയിച്ചു.

ഇസ്രായേലിനെതിരായ ഇറാന്റെ ആക്രമണങ്ങള്‍ തടയാന്‍ ഇടപെട്ടാല്‍ അമേരിക്ക, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സൈനിക താവളങ്ങളും നാവിക സൗകര്യങ്ങളും ആക്രമിക്കപ്പെടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ സൈന്യം.
ഇറാന്‍ മിസൈല്‍ വിക്ഷേപണം തുടര്‍ന്നാല്‍ ”ടെഹ്റാന്‍ കത്തിയെരിയുമെന്ന്” ഇസ്രായേല്‍ പ്രതിരോധ മന്ത്രി ശനിയാഴ്ച മുന്നറിയിപ്പ് നല്‍കി. സൈനിക മേധാവിയുമായുള്ള ഒരു വിലയിരുത്തല്‍ യോഗത്തിന് ശേഷം സംസാരിച്ച പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ്, ഇസ്രായേല്‍ പൗരന്മാരെ ദ്രോഹിച്ചതിന് ഇറാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് പറഞ്ഞു.
ഇറാനിലെ സുപ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ സൈന്യം സജ്ജം. ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പ്രമുഖ ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായി ശനിയാഴ്ച ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ഓപ്പറേഷന്‍ റൈസിംഗ് ലയണിന്റെ തുടക്കത്തില്‍ ഇസ്രായേല്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍, ഇറാനിയന്‍ ഭരണകൂടത്തിന്റെ ആണവായുധ പദ്ധതിക്ക് നേതൃത്വം നല്‍കിയ ഒമ്പത് മുതിര്‍ന്ന ശാസ്ത്രജ്ഞരെയും വിദഗ്ധരെയും ഇല്ലാതാക്കിയെന്ന് ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ശേഖരിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് സൈന്യം പറഞ്ഞു.
അതേസമയം ഇസ്രയേലിന്റെ യുദ്ധ വിമാനങ്ങള്‍ തകര്‍ത്തുവെന്നാണ് ഇറാന്റെ അവകാശവാദം. ടെല്‍ അവീവിലെ വിവിധയിടങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇസ്രയേലി പ്രതിരോധ ആസ്ഥാനം ഉള്‍പ്പെടെ ഇറാന്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. നിരവധി തന്ത്രപ്രധാന സൈനിക താവളങ്ങള്‍ ഉള്‍പ്പടെ 150 ഓളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍ അവകാശപ്പെട്ടു. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ ട്രൂ പ്രോമിസ് III എന്ന പേരിലാണ് ഇറാന്‍ പ്രത്യാക്രമണം നടത്തുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു