ഇറാന്‍ അക്രമണം: പരിഭ്രാന്തിപ്പെടുത്തുന്ന വിവരങ്ങള്‍ പങ്കുവെക്കരുതെന്ന് ഖത്തര്‍

HIGHLIGHTS : Iran attack: Qatar warns against sharing alarming information

ദോഹ: ഖത്തറില്‍ യു എസ് സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ആശങ്ക വേണ്ടെന്ന് ഖത്വര്‍ ആഭ്യന്തര മന്ത്രാലയം. സ്ഥിതിഗതികള്‍ ശാന്തമാണ്. പരിഭ്രാന്തിപ്പെടുത്തുന്ന വിവരങ്ങളും ഊഹാപോഹങ്ങളും പങ്കുവെക്കരുതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്വറിലെ ജനജീവിതം സാധാരണ നിലയിലായിരിക്കുകയാണ്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കുകളില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ആക്രമണത്തെ അപലപിച്ച് യു എ ഇയും സഊദി അറേബ്യയും രംഗത്തെത്തി. ഇറാന്റെ ആക്രമണം അന്തരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് യു എ ഇ
വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഖത്വറിലെ യു എസ് സൈനിക താവളത്തിന് നേരെയാണ് ഇന്നലെ രാത്രി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ദോഹയില്‍ സ്‌ഫോടന ശബ്ദം കേട്ടതായാണ് റിപോര്‍ട്ടുകള്‍. ഖത്വറിലെ അമേരിക്കയുടെ അല്‍ ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടായിരുന്നു ഇറാന്‍ മിസൈല്‍ ആക്രമണം.

ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യു എസിന്റെ ആക്രമണത്തിന് തിരിച്ചടിയായാണ് ദോഹയിലുള്ള യു എസ് സൈനിക താവളം ആക്രമിച്ചത്. ആറോളം മിസൈലുകള്‍ അയച്ചതായാണ് റിപോര്‍ട്ട്. ആക്രമണം ഖത്വറിനെതിരല്ലെന്നും യു എസിന് എതിരെ മാത്രമാണെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!