Section

malabari-logo-mobile

ഐപിഎല്‍: ബാംഗ്ലൂരിനെതിരെ ചെന്നൈയ്ക്ക് വിജയം

HIGHLIGHTS : ബാംഗ്ലൂര്‍: ഐ പി എല്‍ ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 181 റണ്‍സെടുത്തു.

csk_bcci230415ബാംഗ്ലൂര്‍: ഐ പി എല്‍ ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 181 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ബാംഗ്ലൂരിന് എട്ടിന് 154 എന്ന സ്‌കോര്‍ വരെ എത്താനേ കഴിഞ്ഞുള്ളൂ. ചെന്നൈയ്ക്ക് 27 റണ്‍സ് ജയം. നാലോവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി ആശിശ് നെഹ്‌റ 4 വിക്കറ്റ് വീഴ്ത്തി. 32 പന്തില്‍ 4 ഫോറും 6 സിക്‌സും പറത്തി 62 റണ്‍സെടുത്ത റെയ്‌നയാണ് മാന്‍ ഓഫ് ദ മാച്ച്.

ബാറ്റിംഗിലും ബൗളിംഗിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ആധിപത്യമായിരുന്നു ബാംഗ്ലൂരില്‍. ടോസ് നേടിയ ബാംഗ്ലൂര്‍ ചെന്നൈയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിടുകയായിരുന്നു. ബ്രണ്ടന്‍ മക്കുല്ലവും ക്യാപ്റ്റന്‍ ധോണിയും പെട്ടെന്ന് പുറത്തായിട്ടും ചെന്നൈ 181 റണ്‍സിലെത്തി. റെയ്‌നയ്ക്ക് പുറമെ സ്മിത്ത് 39, ഡുപ്ലിസിസ് 33 എന്നിവരും ചെന്നൈ ബാറ്റിംഗ് നിരയില്‍ തിളങ്ങി. ബാംഗ്ലൂരിന് വേണ്ടി ലെഗ് സ്പിന്നര്‍ ചാഹല്‍ 4 വിക്കറ്റ് വീഴ്ത്തി.

sameeksha-malabarinews

ഫോമിലില്ലാത്ത ക്രിസ് ഗെയ്‌ലിനെ ഒഴിവാക്കിയാണ് ബാംഗ്ലൂര്‍ ചെന്നൈയ്‌ക്കെതിരെ ഇറങ്ങിയത്. ക്യാപ്റ്റന്‍ വിരാട് കോലി മാത്രമാണ് ബാംഗ്ലൂരിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. കോലി 42 പന്തില്‍ 51 റണ്‍സെടുത്തു. എ ബി ഡിവില്ലിയേഴ്‌സ് 14 റണ്‍സെടുത്ത് റണ്ണൗട്ടായത് ബാംഗ്ലൂരിന് കനത്ത തിരിച്ചടിയായി. ചെന്നൈയ്ക്ക് വേണ്ടി നെഹ്‌റ നാലും ഈശ്വര്‍ പാണ്ഡെ, ബ്രാവോ, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!