വയോധിക കൊലപാതക കേസ് ചോദ്യം ചെയ്യൽ; ചുരുളഴിഞ്ഞത് ഒരു വർഷം മുമ്പ് നടന്ന പതിനാലുകാരിയുടെ ബലാത്സംഗ വധകേസ്

മുല്ലൂർ സ്വദേശിയും വയോധികയുമായ ശാന്തകുമാരിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ചുരുളഴിഞ്ഞത് ഒരു വർഷം മുമ്പ് നടന്ന 14കാരിയുടെ ബലാത്സംഗ വധക്കേസ്. അയൽവാസിയായ ശാന്തകുമാരിയെ കൊന്ന കേസിൽ ഇന്നലെയാണ് റഫീഖ യും മകനും അറസ്റ്റിലായത്.

വയോധികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അയൽവാസികളായ റഫീക്കയേയും മകൻ ഷഫീഖിനെയും ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിന് മറ്റൊരു കൊലപാതകത്തിന്റെ ചുരുൾ കണ്ടെത്താനായത്.

2020 ഡിസംബറിൽ നടന്ന തിരുവനന്തപുരം മുട്ടയ്ക്കാട് സ്വദേശിയായ പതിനാലുകാരിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തലക്ക് ക്ഷതമേറ്റതാണ് മരണകാരണം എന്നായിരുന്നു കണ്ടെത്തൽ. റഫീഖയും മകനും കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിനു പുറകിൽ വാടകയ്ക്ക് താമസിച്ചിരുന്നു. ഇവിടെവെച്ചാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. കൂടുതൽ ചോദ്യം ചെയ്യണമെന്നും വിഴിഞ്ഞം പോലീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top