അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.

പരപ്പനങ്ങാടി:ചുടലപ്പറമ്പ് മൈതാനിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേസ് ക്ലബ്ബും പരപ്പനങ്ങാടി ബി ഇ എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സും സംയുക്തമായി അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.

ഇന്‍ഡോ അറബ് എക്‌സലന്‍സ് അവാര്‍ഡ് നേടിയ ഡോ. എം എ കബീറിനെയും ,സജിത സിപി, വിജി.പി.പി , ഹരിത.ടി.പി എന്നിവരെയും കൂടാതെ കായിക മേഖലകളില്‍ നേട്ടം കൈവരിച്ചവരെയും ആദരിച്ചു. യോഗാചാര്യന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നൂറോളം പേര്‍ സൗജന്യ യോഗ പരിശീലനത്തില്‍ പങ്കെടുത്തു.

കണ്‍വീനര്‍ കെ ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങ് വിശിഷ്ടാതിഥി ഡോ.കബീര്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ റയോണ്‍ ,ചന്ദ്രന്‍ മാസ്റ്റര്‍, ക്ലബ്ബ് ഭാരവാഹികളായ മനോജ്. ടി, കുഞ്ഞിമരക്കാര്‍, സന്ദീപ് ടി കെ, ഷീബ. പി, രവീന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top