രാജ്യാന്തര വിമാന സര്‍വിസുകള്‍ ഡിസംബറോടെ സാധാരണനിലയിലാകും; സിവില്‍ ഏവിയേഷന്‍ സെക്രട്ടറി

ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ ഈ വര്‍ഷാവസാനത്തോടെ സാധാരണ നിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാല്‍. രാജ്യാന്ത്ര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തുകയാണെന്നു കഴിഞ്ഞയാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധു പറഞ്ഞിരുന്നു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതല്‍ ഇന്ത്യയിലേക്കും ഇന്ത്യയില്‍നിന്നുമുള്ള രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നവംബര്‍ മുപ്പതുവരെ നീട്ടുകയും ചെയ്തിരുന്നു.

നിലവില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കായി 25-ല്‍ അധികം രാജ്യങ്ങളുമായി ഇന്ത്യക്ക് എയര്‍ ബബിള്‍ സംവിധാനമുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മില്‍ എയര്‍ ബബിള്‍ സംവിധാനമുണ്ടെങ്കില്‍ ചില നിബന്ധനകള്‍ക്കു വിധേയമായി രണ്ടു രാജ്യത്തെയും വിമാനങ്ങള്‍ക്ക് രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ നടത്താനാകും.

Share news
error: Content is protected !!
Scroll to Top