തദ്ദേശസ്വയംഭരണ വകുപ്പിൽ ആഭ്യന്തര വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തണം :മന്ത്രി എം.ബി രാജേഷ്

HIGHLIGHTS : Internal vigilance system should be strengthened in the Local Self-Government Department: Minister M.B. Rajesh

cite

തദ്ദേശസ്വയംഭരണ വകുപ്പിൽ ആഭ്യന്തര വിജിലൻസ് സംവിധാന ശക്തിപ്പെടുത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തദ്ദേശസ്വയംഭരണ ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥർക്ക് തദ്ദേശ സ്വയംഭരണ ആസ്ഥാനത്ത് നടത്തിയ എകദിന പരിശീലനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ലക്ഷക്കണക്കിന് സാധാരണക്കാരുടെ ആശ്രയകേന്ദ്രങ്ങളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. അവിടെ സേവനങ്ങൾ ലഭ്യമാക്കുന്ന കാര്യത്തിൽ ഒട്ടും കാലതാമസം പാടില്ല. ഇപ്പോഴും ഫയലുകൾ വച്ചു താമസിപ്പിക്കുകയും അനാവശ്യകാര്യങ്ങൾ ചൂണ്ടിക്കാട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കകയും ചെയ്യുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥർ നിലവിലുണ്ട് എന്നത് യാഥാർത്ഥ്യമാണ്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരും ഉണ്ട്. ഇവരെ വെളിച്ചത്ത് കൊണ്ടുവരാൻ തദ്ദേശസ്വയംഭരണ ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥർ സൂക്ഷ്മത പാലിക്കണം. ഈ സംവിധാന കാര്യക്ഷമമായി പ്രവർത്തിച്ചാൽ സാധാരണ ജനത്തിന് നീതി ഉറപ്പാകും എന്ന കാര്യത്തിൽ സംശയമില്ല. ആഭ്യന്തര വിജിലൻസ് സംവിധാനത്തിനു കൂടുതൽ അധികാരങ്ങളും സൗകര്യങ്ങളും പഞ്ചായത്ത് രാജ് ചട്ടങ്ങളുടെ ഭേദഗതിയിൽ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി. ടൗൺ പ്ലാനിങ് വിഭാഗം തയ്യാറാക്കിയ വയനാട് ജില്ലയിലെ റിസോർട്ടുകളെ പറ്റിയുള്ള പഠന റിപ്പോർട്ട് ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു.

ചടങ്ങിൽ തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ ഡോ. എസ് ചിത്ര സ്വാഗതം ആശംസിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അനുപമ ടി വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ (റൂറൽ) ദിനേശൻ ചേറുവാട്ട്, ഡയറക്ടർ (അർബൻ) സൂരജ് ഷാജി, ചീഫ് എൻജിനിയർ സന്ദീപ് കെ ജി എന്നിവർ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!