HIGHLIGHTS : Inter-district thief caught with bike
ഫറോക്ക്: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ എഴുപതോളം കേസുകളിൽ പ്രതിയായ മോഷ്ടാവ് പിടിയിൽ. തൃശൂർ ചാലക്കുടി കൊടശേരി സ്വദേശി ചേരിയേക്കര വീട്ടിൽ ജെയ്‌സ (സുനാമി ജെയ്‌സൻ-55)നെയാണ് ഫറോക്ക് അസി. കമീഷണർ എ എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ ടി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്ന് അറസ്റ്റു ചെയ്തത്.

തിങ്കൾ വൈകിട്ട് രാമനാട്ടുകര ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ഫറോക്ക് പൊലീസിൻ്റെ വാഹന പരിശോധനക്കിടെയാണ് ജെയ്സൻ പിടിയിലായത്.
ഇയാൾ ഓടിച്ചിരുന്ന ബൈക്കിന്റെ രേഖകൾ പരിശോധിച്ചപ്പോൾ തൃശൂർ കേച്ചേരിയിൽ നിന്ന് മോഷണം പോയ ബൈക്കാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. വിശദാന്വേഷണത്തിൽ തൃശൂർ, പാലക്കാ ട്, എറണാകുളം, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി എഴുപതോളം കേസുകളിൽ ജെയ്‌സൻ പ്രതിയാണെന്നും തൃശൂർ ജില്ലയിൽ നിന്ന് കാപ്പ ചുമത്തി നാടുകടത്തിയതാണെന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഫറോക്ക് ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്ഐ പി സി സുജിത്ത്, അസി. സബ് ഇൻസ്പെക്ടർ അരുൺ കുമാർ മാത്തറ, സീനിയർ സിപിഒമാരായ ഐ ടി വിനോദ്, അനുജ് വളയനാട്, സിപിഒമാരായ സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവരും ഫറോക്ക് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അനൂപ്, സിപിഒമാരായ സനൂപ്, സന്തോഷ് എന്നിവരുമാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു