HIGHLIGHTS : Scooter theft; Accused, a native of Andhra Pradesh, arrested
കുന്നമംഗലം : കുന്നമംഗലത്തുനിന്ന് സ്കൂട്ടർ മോഷ്ടിച്ച ആന്ധ്രാപ്രദേശ് സ്വദേശി പിടിയിൽ. കല്ലുരു ഒബ്ലേസു (40)വിനെയാണ് കുന്നമംഗലം പൊലീസ് മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റുചെയ്തത്. കുന്നമംഗലം ഐഐഎമ്മിൽ കാന്റീൻ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാൾ.

തിങ്കളാഴ്ച രാത്രി കുന്നമംഗലം സംഗമം ഹോട്ടലിന് മുൻവശം ചാവിയോടെ നിർത്തിയിട്ടിരുന്ന വെള്ളന്നൂർ സ്വദേശിയായ അരുണിന്റെ സ്കൂട്ടറാണ് മോഷ്ടിച്ചത്. തുടർന്ന് കുന്നമംഗലം പൊലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങി. സമീപപ്രദേശങ്ങളിലെ സിസിടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതി സ്കൂട്ടറുമായി താമരശേരി ഭാഗത്തേക്കു പോയതെന്നും മനസ്സിലാക്കി.
അടിവാരത്തുനിന്ന് മോഷ്ടിച്ച സ്കൂട്ടർ സഹിതമാണ് കസ്റ്റഡിയിലെടുത്തത്. ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിൽ എസ്ഐ നിധിൻ, സിപിഒമാരായ രതീഷ്, ഷമീർ എന്നിവർ ചേർന്ന അന്വേഷകസംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു