സർക്കിൾ കേന്ദ്രീകരിച്ച് നടത്തുന്ന കലാശക്കൊട്ട് ഒഴിവാക്കുവാൻ നിർദേശം

മലപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ മലപ്പുറം കുന്നുമ്മൽ മനോരമ സർക്കിൾ കേന്ദ്രീകരിച്ച് നടത്തുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ കലാശക്കൊട്ട് ഒഴിവാക്കുവാൻ മലപ്പുറം എസ്.എച്ച്.ഒ . പ്രിയൻ. എസ്. കെ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി.

സ്ഥാനാർത്ഥികൾ തങ്ങളുടെ വാർഡുകൾ കേന്ദ്രീകരിച്ച് മാത്രം ഗതാഗത തടസ്സങ്ങളും മറ്റു പ്രശ്നങ്ങളും ഇല്ലാത്ത രീതിയിൽ കൊട്ടിക്കലാശം പരിപാടികൾ നടത്തുവാനും സംയുക്ത യോഗത്തിൽ തീരുമാനമായി.

രാഷ്ട്രീയപാർട്ടികളും, സ്ഥാനാർത്ഥികളും ഈ തീരുമാനവുമായി സഹകരിക്കണമെന്നും പോലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top