Section

malabari-logo-mobile

നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാൻ സാത്താൻസ് സ്ലേവ്സ് 2 തിങ്കളാഴ്ച

HIGHLIGHTS : Indonesian film Satan's Slaves 2 Communion will be screened at the International Fair's midnight screening.

നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാൻ സാത്താൻസ് സ്ലേവ്സ് 2 തിങ്കളാഴ്ച

അർധരാത്രിയിൽ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാൻ തിങ്കളാഴ്ച രാജ്യാന്തര മേളയിലെ മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങിൽ ഇന്തോനേഷ്യൻ ചിത്രം സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ പ്രദർശിപ്പിക്കും.
2017 ൽ പുറത്തിറങ്ങിയ സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗമായ ചിത്രം ഐമാക്സിൽ ചിത്രീകരിച്ച ആദ്യ ഇന്തോനേഷ്യൻ ചിത്രമാണ്. ഹൊറർ സിനിമകളിലൂടെ പ്രശസ്തനായ ജോക്കോ അൻവറാണ് ചിത്രത്തിന്റെ സംവിധായകൻ.നിശാഗന്ധിയിൽ തിങ്കളാഴ്ച രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ പ്രദർശനം.റിസേർവേഷൻ ഇല്ലാതെ പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാം.

sameeksha-malabarinews

വർഷങ്ങൾക്ക് മുമ്പ് നടന്ന ദാരുണമായ സംഭവത്തിന് ശേഷം അമ്മയെയും ഇളയ സഹോദരനെയും നഷ്ടമായ റിനിയും കുടുംബവും സ്വസ്ഥജീവിതമന്വേഷിച്ചു ഫ്ലാറ്റിലേക്ക് താമസം മാറ്റുന്നു. അയൽക്കാർ ആരാണെന്ന് മനസ്സിലാക്കാതെയുള്ള കുടുംബത്തിന്റെ ഭയ വിഹ്വലമായ ജീവിതമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗം കണ്ട പ്രേക്ഷകരുടെ മനസിൽ അവശേഷിപ്പിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് ഈ ഹൊറർ ചിത്രം പങ്കു വയ്ക്കുന്നത് .

ഈ വർഷം ബുസാൻ മേളയിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ ആദ്യ ഭാഗമായ സാത്താൻസ് സ്ലേവ്സ്,നേരത്തെ ഐ എഫ് എഫ് കെ യിൽ  പ്രദർശിപ്പിച്ചിരുന്നു.

 

ചെറുത്തുനിൽപ്പിൻ്റെ കഥ പറയുന്ന അൺറൂളിയുടെ ആദ്യ പ്രദർശനം ചൊവ്വാഴ്ച

ഡെന്മാർക്കിൽ 1930 കളിലെ സ്ത്രീ വിരുദ്ധ സമീപനങ്ങൾക്കെതിരെ നടന്ന പ്രതിഷേധങ്ങളെ ആധാരമാക്കി മലൗ റെയ്മൺ സംവിധാനം ചെയ്ത അൺറൂളിയുടെ ആദ്യ പ്രദർശനം ചൊവ്വാഴ്ച. ശരീരത്തിന്മേലുള്ള  അവകാശത്തെ വീണ്ടെടുക്കാൻ ഒരു പെൺകുട്ടി മുന്നിട്ടിറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
വൈകുന്നേരം 8:45 ന് ന്യൂ തിയറ്റർ-3 ലാണ് പ്രദർശനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!