Section

malabari-logo-mobile

ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം എസ് വിജയകരമായി വിക്ഷേപിച്ചു

HIGHLIGHTS : India's first private rocket Vikram S successfully launched

ചെന്നൈ :ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം എസ് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയിലെ സ്വകാര്യ മേഖലയില്‍ നിര്‍മിച്ച ആദ്യ റോക്കറ്റ് വിക്ഷേപണം ഐഎസ്ആര്‍ഒയുടെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ഇന്ന് വെള്ളിയാഴ്ച രാവിലെ 11 30 ആയിരുന്നു വിക്ഷേപണം നടത്തിയത്.

ഹൈദരാബാദ് ആസ്ഥാനമായി 2018 സ്ഥാപിതമായ എയറോസ്‌പേസ് റോക്കറ്റ് വിക്ഷേപണം യാഥാര്‍ത്ഥ്യമായതോടെ ബഹിരാകാശ ഗവേഷണ രംഗത്തെ സ്വകാര്യപങ്കാളിത്തം ഇന്ത്യയിലും യാഥാര്‍ഥ്യമായി.

sameeksha-malabarinews

ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയോട് അടുത്ത ഭ്രമണപദത്തില്‍ എത്തിക്കുന്നതിന് വിക്രം ശ്രേണിയിലുള്ള 3 റോക്കറ്റുകളാണ് വികസിപ്പിച്ചിരിക്കുന്നത്.

ചെന്നൈ ആസ്ഥാനമായുള്ള സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ നിര്‍മ്മിച്ച ചെറു ഉപഗ്രഹമാണ് സ്‌കൈറൂട്ട് വിക്ഷേപിക്കുന്ന പേടകങ്ങളില്‍ ഒന്ന്. ഇന്ത്യ, യുഎസ് ,എന്നീ രാജ്യങ്ങളിലെ കുട്ടികള്‍ രണ്ടര കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായി.

പ്രാരംഭ് എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിട്ടുണ്ട്.വിക്രം എന്ന് പേരിട്ട സൗണ്ടിങ് റോക്കറ്റ് ആണ് ആദ്യ പരീക്ഷണത്തിന് ഉപയോഗിക്കുന്നത്.

290 കിലോഗ്രാം ഭാരം 500 കിലോമീറ്റര്‍ അകലെയുള്ള സണ്‍ സിംക്രണൈസ്ഡ് പോളാര്‍ ഓര്‍ബിറ്റില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിക്രം ഒന്ന് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. വിക്രം രണ്ടുമൂന്നു സീരിയലുകളും തയ്യാറാക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!