സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളില്‍ സുരക്ഷയൊരുക്കാന്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനും. ബറ്റാലിയന്റെ ഭാഗമായിട്ടുള്ള 50 ഉദ്യോഗസ്ഥരാണ് കലോത്സവ നഗരിയില്‍ സേവനമനുഷ്ഠിക്കുന്നത്.
സംസ്ഥാന പോലീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടീമാണ് ഇവര്‍. അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ പോലീസിനൊപ്പം സഹായത്തിന് ഇവരുമുണ്ടാകും. കരുത്തുറ്റ ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജരായ സേനാവിഭാഗമാണ് ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍.
കലോത്സവം നടക്കുന്ന പ്രധാന വേദിക്കരികിലെല്ലാം ഇവരുടെ സേവനം ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സേവനം ഉപയോഗപ്പെടുത്താം. മത്സരം ആരംഭിച്ച് അവസാനിക്കും വരെ ബറ്റാലിയന്റെ ടീം കലോത്സവ നഗരിയിലുണ്ടാവും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




