Section

malabari-logo-mobile

തൊഴിലവസരങ്ങൾ; അധ്യാപക ഒഴിവ്

HIGHLIGHTS : employment opportunities; Teacher Vacancy

അധ്യാപക ഒഴിവ്
ഒതുക്കുങ്ങല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  എച്ച്.എസ്.എസ്.ടി (ഇംഗ്ലീഷ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ജനുവരി 9 ന് (തിങ്കള്‍) രാവിലെ  9  മണിക്ക് ഓഫീസില്‍ അഭിമുഖത്തിനു് ഹാജരാകണം.

അധ്യാപക ഒഴിവ്
മഞ്ചേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിലവിലുള്ള എച്ച്.എസ്.എസ്.ടി (സീനീയര്‍) ഹിസ്റ്ററി ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ജനുവരി 9 ന് (തിങ്കള്‍) രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.

sameeksha-malabarinews

അസിസ്റ്റന്റ് മാനേജര്‍ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു  അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക്  അസിസ്റ്റന്റ് മാനേജര്‍ (എ ആന്‍ഡ് എച്ച്.ആര്‍.ഡി) തസ്തികയില്‍  ഓപ്പണ്‍ വിഭാഗത്തിനായുള്ള ഒരു താല്‍ക്കാലിക ഒഴിവ് നിലവിലുണ്ട്. എം.എച്ച്.ആര്‍.എം/എം.ബി.എ (എച്ച്.ആര്‍)/എം.എസ്.ഡബ്ല്യു (പി.എം ആന്‍ഡ് ഐ.ആര്‍)/ പി.ജി ഡിപ്ലോമ ഇന്‍ പി.എം ആന്‍ഡ് ഐ.ആര്‍ ആണ് യോഗ്യത. ഉത്പാദന മേഖലയിലുള്ള ഏതെങ്കിലും പ്രമുഖ കമ്പനിയില്‍ ചുരുങ്ങിയത് നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. പ്രതിമാസം 20,000 രൂപയാണ് വേതനം. പ്രായം 18 നും 40 നുമിടയില്‍. നിയമാനുസൃത വയസ്സിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ  യോഗ്യത,  എന്നിവ  തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിതം ജനുവരി 13 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. . നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍.ഒ.സി  ഹാജരാക്കണം.  1960 ലെ ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍  എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് 2 ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ  സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍ / ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!