Section

malabari-logo-mobile

ഇന്ത്യന്‍ വന്യജീവി ഫോട്ടോഗ്രാഫിര്‍ ടി എന്‍ എ പെരുമാള്‍ ദോഹയില്‍

HIGHLIGHTS : ദോഹ: ഇന്ത്യന്‍ വന്യജീവി ഫോട്ടോഗ്രാഫി രംഗത്തെ    പ്രഥമസ്ഥാനീയനായ ടി എന്‍ എ പെരുമാള്‍ ദോഹയില്‍ എത്തുന്നു. ഖത്തര്‍ ദേശീയ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമ...

images (2)ദോഹ: ഇന്ത്യന്‍ വന്യജീവി ഫോട്ടോഗ്രാഫി രംഗത്തെ    പ്രഥമസ്ഥാനീയനായ ടി എന്‍ എ പെരുമാള്‍ ദോഹയില്‍ എത്തുന്നു. ഖത്തര്‍ ദേശീയ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി  കൂട് നേച്ചര്‍  സൊസൈറ്റി ഖത്തര്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തുന്ന വന്യജീവി ഫോട്ടോഗ്രാഫി വര്‍ക്ക്‌ഷോപ്പില്‍ സംബന്ധിക്കാനാണ് അദ്ദേഹം ഖത്തറില്‍ എത്തുന്നത്. 27ന് കോണ്‍കോര്‍ഡ് ഹോട്ടലില്‍ നടക്കുന്ന ഏകദിന വര്‍ക്ക്‌ഷോപ്പില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ ക്ലെമന്റ് ഫ്രാന്‍സിസും പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ വനം വന്യജീവി ഫോട്ടോഗ്രാഫിയുടെ പിതാവായി അറിയപ്പെടുന്ന ടി എന്‍  പെരുമാളില്‍ നിന്നും ഫോട്ടോഗ്രാഫിയുടെ അതിസൂക്ഷ്മമായ രീതികള്‍ നേരിട്ട് മനസ്സിലാക്കാനുള്ള അവസരമാണ് ദോഹയിലെ പ്രകൃതിസ്‌നേഹികള്‍ക്ക് ഈ വര്‍ക്ക്‌ഷോപ്പിലൂടെ കൈവരുന്നത്. വനം വന്യജീവി ഫോട്ടോഗ്രാഫിയുടെ അത്യാധുനിക രീതികളെക്കുറിച്ച് ക്ലെമെന്റ് ഫ്രാന്‍സിസ് ക്ലാസുകള്‍ നയിക്കും. പ്രകൃതിയും ഫോട്ടോഗ്രാഫിയും എന്നുള്ള വിഷയത്തില്‍ പ്രശസ്ത വന്യജീവിഫോട്ടോഗ്രാഫറായ ദിലീപ് അന്തിക്കാട് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 55089154,  55579133 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!