Section

malabari-logo-mobile

ഇന്ത്യന്‍ യുവതിയെ അഫ്ഗാനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി

HIGHLIGHTS : കാബൂള്‍: ഇന്ത്യക്കാരിയായ എന്‍ജിഒ പ്രവര്‍ത്തകയെ അഫ്ഗാനിസ്ഥാനില്‍ വെച്ച് തട്ടിക്കൊണ്ടുപോയി. അഫ്ഗാന്‍ തലസ്ഥാനമായ കബൂളിലാണ് സംഭവം. നാല്‍പ്പതുകാരിയായ ജൂ...

Judit-കാബൂള്‍: ഇന്ത്യക്കാരിയായ എന്‍ജിഒ പ്രവര്‍ത്തകയെ അഫ്ഗാനിസ്ഥാനില്‍ വെച്ച് തട്ടിക്കൊണ്ടുപോയി. അഫ്ഗാന്‍ തലസ്ഥാനമായ കബൂളിലാണ് സംഭവം. നാല്‍പ്പതുകാരിയായ ജൂഡിത് ഡിസൂസയെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്. അന്തര്‍ദേശീയ തലത്തിലുള്ള സന്നദ്ധ സംഘടനയായ അഗാ ഖാന്‍ ഫൗണ്ടേഷനില്‍ സീനിയര്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റായിരുന്നു ജൂഡിത് ഡിസൂസ. ഇവരെ വിട്ടുകിട്ടാനായി അഫ്ഗാന്‍ അധികൃതരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വൃക്തമാക്കി. പ്രത്യേക ദൗത്യസംഘം യുവതിയെ സുരക്ഷിതയായി തിരിച്ചെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസി മുതിര്‍ന്ന അഫ്ഗാന്‍ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജൂഡിതിന്റെ കൊല്‍ക്കത്തയിലുള്ള കുടുബവുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. ജൂഡിതിനെ രക്ഷപെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ അഫ്ഗാന്‍ അധികൃതര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

sameeksha-malabarinews

അഫ്ഗാനില്‍ താമസിക്കുന്നതും അവിടേക്ക് സന്ദര്‍ശനം നടത്തുന്നതുമായ ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞ മാസം ഇന്ത്യന്‍ എംബസി സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സംവിധാനം തകര്‍ന്നിരിക്കുകയാണെന്നും വിദേശികള്‍ക്ക് നേരെയുള്ള തീവ്രവാദി ആക്രമണങ്ങള്‍ അവിടെ തുടരുകയാണെന്നും അതിനാല്‍ അതീവ ജാഗ്രത ഉണ്ടായിരിക്കണമെന്നും എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!