Section

malabari-logo-mobile

പത്താം ക്ലാസുകാരന്റെ എഞ്ചിനിയറിങ്ങ് പാടവം വിസ്മയകരം

HIGHLIGHTS : Today (September 15) is Indian Engineering Day

ഹംസ കടവത്ത്

പരപ്പനങ്ങാടി : ഇത് പരപ്പനങ്ങാടി ചെറമംഗലം സ്വദേശി ചെങ്ങാട് മുസ്തഫ. പത്താം ക്ലാസിന്റെ പടി കടക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല. എന്നാല്‍ മുസ്തഫയുടെ എഞ്ചിനിയറിങ്ങ് പാടവം വിസ്മയകരമാണ് , നിര്‍മാണ രംഗത്തും സാങ്കേതിക രംഗത്തും അതിശയങ്ങളുടെ അമ്പരപ്പുകള്‍ സമ്മാനിക്കുന്ന ഈ മുപ്പത്തിയാറുകാരന്റെ സര്‍ഗശേഷി പുറം ലോകത്തിന്റെ ശ്രദ്ധയില്‍ വല്ലാതങ്ങ് പതിഞ്ഞിട്ടില്ലങ്കിലും കൈ വെച്ചിടങ്ങളൊക്കെ പൊന്നാക്കി മാറ്റാന്‍ മുസ്തഫക്കായിട്ടുണ്ട്.

sameeksha-malabarinews

വീട് നിര്‍മാണത്തില്‍ അതിശയാകര്‍ഷണീയതീയതയുടെ മോമ്പൊടി സമ്മാനിക്കാന്‍ മുസ്തഫയുടെ നിര്‍മാണ കലാ ബോധം തേടിയെത്തുന്നവരില്‍ പേരു കേട്ട എഞ്ചിനിയര്‍മാര്‍വരെയുണ്ട്. സിമന്റും കല്ലും മണലും മാറ്റി നിറുത്തി പ്രകൃതിക് പരിക്കേല്‍ക്കാത്ത ഇരുമ്പുകമ്പികളും മുളകളും ഓടുകളും ചേര്‍ത്തൊരുക്കുന്ന പ്രകൃതി സൗഹൃദ വീടുകളാണ് ഈ പത്താം ക്ലാസ് എഞ്ചിനിയറുടെ കെട്ടിട സൗന്ദര്യം. വീടുകളുടെ അകത്തളങ്ങളില്‍ വിശിഷ്യ ഡൈനിങ്ങ് ഹാള്‍ ചുമരില്‍ തുറന്ന് വെച്ച ജനല്‍ പാളികള്‍ തീര്‍ത്ത് അതിനകത്ത് മാവിനും പ്ലാവിന്നുമിടയില്‍ പച്ചില പുല്‍കാടുകളുടെ മീതെ സദാ മഴ പെയ്യുന്ന കാഴ്ച്ചയൊരുക്കി ഏത് അത്യുഷ്ണ കാലത്തും മഴയുടെ കുളിര്‍മയില്‍ ഭക്ഷണമിരുന്ന് കഴിക്കാനുള്ള കാവ്യ ദൃശ്യ നിര്‍മാണാവിഷ്‌കാരം മുസ്തഫയെ എന്നെന്നുമോര്‍ക്കാന്‍ അവസരമൊരുക്കുന്നു.

കാറ്റും വെളിച്ചവും വീടിന്റെ അകതളങ്ങളില്‍ കളിയാടുന്നതും അനാവശ്യ നിര്‍മിതികള്‍ പാടെ വെട്ടിമാറ്റിയുമുളള സ്റ്റയിലന്‍ കെട്ടിടങ്ങള്‍ ഒറ്റ നോട്ടത്തില്‍ കേരളീയ പരമ്പരാഗത ഗൃഹ സങ്കല്‍പ്പങ്ങള്‍ക്കെതിരാണ്.

ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ പരപ്പനങ്ങാടിയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ട്രീറ്റ് റസ്റ്റാറന്റിന്റെ നിര്‍മിതിയിലും മുസ്തഫയുടെ കൗതുക കരവിരുതുണ്ടായിരുന്നു.
സിനിമ സംവിധാന രംഗത്തും ഡോക്‌മെന്ററി നിര്‍മ്മാണ രംഗത്തും മുസ്തഫ കയ്യൊപ് ചാര്‍ത്തിയിട്ടുണ്ട്. ഒന്നും രണ്ടും മിനുറ്റുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന നിരവധി പ്രകൃതി പക്ഷ ഡോക്യുമെന്ററികള്‍ നിര്‍മിച്ച മുസ്തഫ സിനിമ രംഗത്തും സഹ സംവിധായകനായിട്ടുണ്ട്. ഉടന്‍ തിയേറ്ററുകളില്‍ എത്താനിരിക്കുന്ന ‘ കനേഡിയന്‍ അഫ്ഗാന്‍ ‘ എന്ന സിനിമയുടെ കഥ തിരക്കഥ സംവിധാനമെല്ലാം നിര്‍വഹിച്ചത് ഈ പത്തിന്റെ പടി കടക്കാത്ത ഈ മഹാ പ്രതിഭയാണ്. എഞ്ചിനിയറിങ്ങ് സാങ്കേതിക തികവു കൊണ്ടും കല സര്‍ഗാത്മക മികവു കൊണ്ടും അനുഗ്രഹീതനായ മുസ്തഫയുടെ കൈ പിടിക്കേണ്ടത് കാലത്തിന്റെ തേട്ടമാണ്.

പ്രഗല്‍ഭ എഞ്ചിനിയര്‍ പ്രതിഭ
മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനത്തിന്റെ ഓര്‍മ്മയ്ക്കായാണ് സെപ്തമ്പര്‍ 15 രാജ്യം എന്‍ജിനിയേഴ്സ് ദിനമായി ആഘോഷിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!