അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍

Indian Archer Deepika Kumari advanced into the quarter finals, tokyo 2020.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ടോക്യോ: അമ്പെയ്ത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. വനിതാ വ്യക്തിഗത മത്സരത്തില്‍ റഷ്യയുടെ സീനിയ പെറോവയെ കീഴടക്കിയാണ് ദീപിക അവസാന എട്ടില്‍ പ്രവേശിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ഷൂട്ട് ഓഫ് വരെ നീണ്ട ആവേശകരമായ മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ താരം വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 6-5.

നിശ്ചിത അഞ്ചുസെറ്റുകളില്‍ ഇരുതാരങ്ങളും സമനില പാലിച്ചതോടെ മത്സരം ഷൂട്ട് ഓഫിലേക്ക് നീണ്ടു. ഷൂട്ട് ഓഫില്‍ ലോക ഒന്നാം നമ്പര്‍ താരമായ ദീപിക 10 പോയിന്റ് നേടിയപ്പോള്‍ റഷ്യന്‍ താരത്തിന് വെറും ഏഴ് പോയന്റ് മാത്രമാണ് നേടാനായത്. സ്‌കോര്‍: 28-25, 26-27, 28-27, 26-26, 25-28,10-8.

ക്വാര്‍ട്ടര്‍ മത്സരം ഇന്നുതന്നെ നടക്കും

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •