Section

malabari-logo-mobile

വാക്സിനേഷന് ശേഷം യു.കെ.യില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇളവ്; ഇന്ത്യ റെഡ് ലിസ്റ്റില്‍

HIGHLIGHTS : Quarantine exemption for those arriving in the UK after vaccination; India on the Red List

വാക്സിന് സ്വീകരിച്ചതിന് ശേഷം യു.എസില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍രാജ്യങ്ങളില്‍ നിന്നും യു.കെ.യില്‍ എത്തുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കി. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ ഇപ്പോഴു റെഡ് ലിസ്റ്റില്‍ തന്നെ തുടരുകയാണ്. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ ആണെങ്കില്‍ പോലും ഫ്രാന്‍സില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള യാത്രക്കാര്‍ യു.കെ.യില്‍ എത്തുമ്പോള്‍ 10 ദിവസത്തെ ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. നിലവില്‍, യുകെയില്‍ അവരുടെ കോവിഡ്-19 വാക്സിന്‍ ലഭിച്ച ആളുകള്‍ക്ക് മാത്രമാണ് ക്വാറന്റൈന്‍ നിയമങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

ഓഗസ്റ്റ് 2 തിങ്കളാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 4 മണി മുതല്‍, യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയോ അല്ലെങ്കില്‍ യു.എസില്‍ അംഗീകാരമുള്ള വാക്സിനുകളോ ഉപയോഗിച്ച് പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുക്കുന്നവര്‍ക്ക് ക്വാറന്റീന്‍ ഇല്ലാതെ ഇംഗ്ലണ്ടിലേക്ക് പോകാന്‍ കഴിയും.

sameeksha-malabarinews

അന്താരാഷ്ട്ര യാത്രകള്‍ വീണ്ടും തുടരാനുള്ള ശ്രമങ്ങളില്‍ വലിയ മുന്നേറ്റം യു കെ നടത്തിയതായി ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് പറയുന്നു. പാന്‍ഡെമിക് ആരംഭിച്ചതിനുശേഷം ആദ്യമായി കുടുംബങ്ങള്‍ക്ക് ഒന്നിക്കാനും അല്ലെങ്കില്‍ വ്യാപാരങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം നേടുന്ന രീതിയില്‍ പ്രയോജനപ്പെടുത്താവുന്ന പുരോഗതിയാണിതെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, അന്താരാഷ്ട്ര ട്രാഫിക് സമ്പ്രദായത്തില്‍ ഇന്ത്യ റെഡ് ലിസ്റ്റില്‍ തുടരുകയാണ്. ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര യാത്ര നിരോധിക്കപ്പെട്ട നിലയിലാണ്. ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്ന ബ്രിട്ടീഷ് നിവാസികള്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കുകയും ചെയ്യുന്നു. ഈ നിലയുടെ അവലോകനം അടുത്ത ആഴ്ച പകുതിയോടെ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റാ വേരിയന്റ് യുകെയില്‍ പ്രബലമായ വേരിയന്റായി തുടരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!